നി​ക്ഷേ​പ​ക​രു​ടെ ആ​സ്തി​യി​ല്‍ ഒ​രു ദി​വ​സം കൊ​ണ്ട് ആ​റു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന

മും​ബൈ: മൂ​ന്നു ദി​വ​സ​ത്തെ ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍​ക്കു​ശേ​ഷം ഓ​ഹ​രി വി​പ​ണി​യി​ലെ പ്ര​ധാ​ന സൂ​ചി​ക​ക​ളാ​യ സെ​ന്‍​സെ​ക്‌​സും നി​ഫ്റ്റി​യും ശ​ക്ത​മാ​യ തി​രി​ച്ചു​ക​യ​റി. ത​ങ്ങ​ളു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന ഇ​റാ​ന്‍ അ​റി​യി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി​വി​പ​ണി അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ പോ​സി​റ്റീ​വി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി ഇ​രു സൂ​ചി​ക​ക​ളും ഏ​ക​ദേ​ശം നാ​ലു ശ​ത​മാ​നം വീ​തം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഇ​റാ​ന്‍റെ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ജി​ദ് ത​ഖ്ത് റാ​വ​ഞ്ചി പ​റ​ഞ്ഞ​താ​യി സ്‌​കൈ ന്യൂ​സ് അ​റേ​ബ്യ ന​ട​ത്തി​യ റി​പ്പോ​ര്‍​ട്ടാ​ണ് വി​പ​ണി​ക്ക് ക​രു​ത്താ​യ​ത്. ഇ​തി​നു പ​ക​രം യു​എ​സ് തൃ​പ്തി​ക​ര​മാ​യ ബ​ദ​ല്‍ നി​ര്‍​ദേ​ശം മു​ന്നോ​ട്ട് വ​യ്ക്ക​ണ​മെ​ന്ന​താ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന നി​ബ​ന്ധ​ന.

യു​എ​സ്-​ഇ​റാ​ന്‍ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്ക​പ്പെ​ട്ടേ​ക്കാം എ​ന്ന വാ​ര്‍​ത്ത വ​ന്ന​ത് നി​ക്ഷേ​പ​ര്‍​ക്കി​ട​യി​ല്‍ പ്ര​തീ​ക്ഷ ന​ല്‍​കി. ഇ​തോ​ടെ വെ​റും 20 മി​നി​റ്റി​നു​ള്ളി​ല്‍ ബി​എ​സ്ഇ സെ​ന്‍​സെ​ക്‌​സ് 1000 പോ​യി​ന്‍റി​ല​ധി​കം ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍, ഇ​റാ​ന്‍റെ നി​ബ​ന്ധ​ന​യോ​ടു കൂ​ടി​യ പ്ര​ഖ്യാ​പ​നം വി​പ​ണി​യു​ടെ കു​തി​പ്പി​നെ ചെ​റി​യ തോ​തി​ല്‍ ബാ​ധി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.35 മു​ത​ല്‍ 2.55 വ​രെ ഇ​ന്ത്യ​ന്‍ ഓ​ഹ​രി​വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. 2.35ല്‍ 79,369 ​പോ​യി​ന്‍റി​ല്‍ വ്യാ​പാ​രം ന​ട​ത്തി​യ ബി​എ​സ്ഇ സെ​ന്‍​സെ​ക്‌​സ് 2.55ലെ​ത്തി​യ​പ്പോ​ള്‍ 80,269 പോ​യി​ന്‍റി​ലെ​ത്തി.

ആ​വേ​ശം കു​റ​ഞ്ഞു
ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​ആ​ര്‍​എ​ന്‍​എ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ആ​ണ​വ​ക്ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് യു​എ​സു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ല്‍ യു​ദ്ധം അ​തി​രൂ​ക്ഷ​മാ​യി ആ​റാം ദി​വ​സ​ത്തേ​ക്കു ക​ട​ന്ന വേ​ള​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം വ​ന്ന​ത്.

ഒ​മാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ഇ​റാ​ന്‍റെ ആ​ണ​വ​ക്ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ര​ഹ​സ്യ​ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​സ്ര​യേ​ലു​മാ​യി ചേ​ര്‍​ന്ന് യു​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ്‌​കൈ ന്യൂ​സ് അ​റേ​ബ്യ ഉ​ദ്ധ​രി​ച്ച പ്ര​സ്താ​വ​ന​ക​ള്‍ ഈ ​ആ​ക്ര​മ​ണ​ത്തി​നു മു​മ്പ് യു​എ​സു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ഐ​ആ​ര്‍​എ​ന്‍​എ വ്യ​ക്ത​മാ​ക്കു​ന്നു.

യു​എ​സ്-​ഇ​സ്ര​യേ​ല്‍ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഐ​ആ​ര്‍​എ​ന്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണം വ​ന്ന​തി​നു പി​ന്നാ​ലെ സെ​ന്‍​സെ​ക്‌​സ് ഇ​ന്ന​ല​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍​നി​ന്നും 300 പോ​യി​ന്‍റോ​ളം താ​ഴേ​ക്കു വീ​ണു. എ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യ​ത്തി​ല്‍ സൂ​ചി​ക​ക​ള്‍ മി​ക​ച്ചു​നി​ന്നു.

സെ​ന്‍​സെ​ക്‌​സ് 900 പോ​യി​ന്‍റ് (1.14%) വ​ര്‍​ധി​ച്ച് 80016ലും ​നി​ഫ്റ്റി 285 പോ​യി​ന്‍റ് (1.17%) നേ​ട്ട​ത്തി​ല്‍ 24766ലും ​വ്യാ​പാ​രം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ ബി​എ​സ്ഇ​യി​ല്‍ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​മ്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല്യം 447.2 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍​നി​ന്ന് 453 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്നു.

ഇ​തോ​ടെ നി​ക്ഷേ​പ​ക​രു​ടെ ആ​സ്തി​യി​ല്‍ ഒ​രു ദി​വ​സം കൊ​ണ്ട് ആ​റു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​യു​ണ്ടാ​യി. നി​ഫ്റ്റി മി​ഡ്കാ​പ്, സ്‌​മോ​ള്‍​കാ​പ് സൂ​ചി​ക​ക​ള്‍ ഒ​ന്ന​ര ശ​ത​മാ​ന​ത്തി​ലേ​റെ മു​ന്ന​റി. നി​ഫ്റ്റി മേ​ഖ​ലാ സൂ​ചി​ക​യി​ല്‍ ഐ​ടി ഒ​ഴി​കെ​യു​ള്ള​വ​രെ പോ​സി​റ്റീ​വാ​യി. മെ​റ്റ​ല്‍, ക​ണ്‍​സ്യൂ​മ​ര്‍ ഡ്യൂ​റ​ബി​ള്‍​സ് എ​ന്നീ മേ​ഖ​ല സൂ​ചി​ക​ക​ള്‍ ര​ണ്ട് ശ​ത​മാ​ന​ത്തി​ലേ​റെ മു​ന്നേ​റി.

രൂ​പ​യ്ക്കു നേ​ട്ടം
ഇ​ന്ന​ലെ വ്യാ​പാ​ര​ത്തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് താ​ഴ്ച​യി​ല്‍​നി​ന്നും ഡോ​ള​റി​നെ​തി​രേ രൂ​പ നി​ല​മെ​ച്ച​പ്പെ​ടു​ത്തി. ഡോ​ള​റി​നെ​തി​രേ 45 പൈ​സ നേ​ട്ട​ത്തോ​ടെ 91.60ല്‍ ​വ്യാ​പാ​രം പൂ​ര്‍​ത്തി​യാ​ക്കി. ആ​ഭ്യ​ന്ത​ര ഓ​ഹ​രി​വി​പ​ണി​യി​ലെ ഉ​ണ​ര്‍​വും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ലു​മാ​ണ് രൂ​പ​യ്ക്കു ക​രു​ത്താ​യ​ത്. ബു​ധ​നാ​ഴ്ച രൂ​പ ഡോ​ള​റി​നെ​തി​രേ 56 പൈ​സ ന​ഷ്ട​ത്തി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 92.05ലാ​ണ് വ്യാ​പാ​രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Related posts

Leave a Comment