‘ജ​നം യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്, അ​തി​ന്‍റെ സ്പി​രി​റ്റ് ക​ള​യു​ന്ന ഒ​രു സ​മീ​പ​ന​വും ആ​രി​ൽ നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല’: അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രാ​യ പോ​സ്റ്റ​ർ: വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ. ​സി വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വി​ജ​യ സാ​ധ്യ​ത മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ക.

നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​നെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും. ഒ​രു സ്ഥാ​നാ​ർ​ത്ഥി​യേ​യും ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ഇ​ത്ത​രം വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ജ​നം യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​തി​ന്‍റെ സ്പി​രി​റ്റ് ക​ള​യു​ന്ന ഒ​രു സ​മീ​പ​ന​വും ആ​രി​ൽ നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ല്ലാ ത​ല​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ത്തി​യാ​കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.

സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യാ​ൽ സ്വ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യു​ള്ളൂ. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ജ​യി​ക്കു​ന്ന രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​യാ​ണു​ള്ള​ത്. സി​റ്റിം​ഗ് എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment