അ​മ്മ ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു; വാ​മ​ന​പു​ര​ത്തെ ഒ​രു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ​തി​ച്ച് അ​ശ്വ​തി

തി​രു​വ​ന​ന്ത​പു​രം: ഒ​രു​വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി-​സു​ഭാ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര​യെ​യാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മ അ​ശ്വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

കു​ഞ്ഞി​ന് ഓ​ട്ടി​സം ബാ​ധി​ച്ച​താ​യു​ള്ള സം​ശ​യം അ​ശ്വ​തി​യ്ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച്ച മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന് അ​സു​ഖ​ങ്ങ​ളൊ​ന്നും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

അ​ശ്വ​തി​ക്ക് എ​ട്ടു​വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി​കൂ​ടി​യു​ണ്ട്. ര​ണ്ടാ​മ​ത്തെ കു​ട്ടി ജ​നി​ച്ച​തു മു​ത​ൽ അ​ശ്വ​തി അ​ധി​കം ആ​രോ​ടും സം​സാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ചെ​റി​യ​രീ​തി​യി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment