ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്:ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ ക​വ​ര്‍​ച്ച കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന പ​രാ​മ​ര്‍​ശം റ​ദ്ദാ​ക്ക​ണം. ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

പോ​റ്റി​യും ത​ന്ത്രി​യും ത​മ്മി​ലു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ തെ​ളി​വാ​യി ക​ണ്ടെ​ത്തി. ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശി​യ​താ​ണ് എ​ന്ന് ത​ന്ത്രി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ചെ​മ്പെ​ന്ന് എ​ഴു​തി​യ മ​ഹ​സ​റി​ല്‍ ത​ന്ത്രി ഒ​പ്പു​വെ​ച്ചു​വെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ഹ​ര്‍​ജി അ​ടു​ത്ത ദി​വ​സം പ​രി​ഗ​ണി​ക്കും.

ക്ഷേ​ത്ര​ത്തി​ലെ പ​വി​ത്ര​മാ​യ വ​സ്തു​ക്ക​ളി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ല്‍ ത​ന്ത്രി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ജാ​മ്യ ഉ​ത്ത​ര​വി​ലു​ള്ള​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വി​കാ​ര​ത്തെ മു​റി​പ്പെ​ടു​ത്തി​യ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ന​ല്‍​കി​യ ക​ത്തി​ന് 2019 ജൂ​ണ്‍ 16ന് ​ത​ന്ത്രി അ​നു​കൂ​ല മ​റു​പ​ടി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. 42,800 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഇ​ള​ക്കി​മാ​റ്റി​യ​പ്പോ​ള്‍, അ​വ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്ന് മ​ഹ​സ​റി​ല്‍ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി. പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന​യി​ലൂ​ടെ ശ​ബ​രി​മ​ല​യ്ക്ക് വ​ലി​യ ന​ഷ്ട​വും പ്ര​തി​ക​ള്‍​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ലാ​ഭ​വും ഉ​ണ്ടാ​യെ​ന്നും സ​ര്‍​ക്കാ​ര്‍ വാ​ദി​ക്കു​ന്നു.

Related posts

Leave a Comment