ആലപ്പുഴ: തെരഞ്ഞെടുപ്പെത്തിയ സുപ്രധാനഘട്ടത്തിൽ ജി. സുധാകരൻ പാർട്ടിവിട്ടത് ഏതിരാളികൾക്ക് സഹായം പകരുന്നതായെന്ന് മന്ത്രി പി. പ്രസാദ്. ഒരു കമ്യൂണിസ്റ്റുകാരന് ചെയ്യാൻ കഴിയുന്ന നടപടിയല്ല അദ്ദേഹത്തിന്റേത്.
ഞാൻ തന്നെയാണ് എല്ലാക്കാലവും എന്നൊരാൾ തീരുമാനിച്ചാൽ കമ്യൂണിസ്റ്റല്ല. രക്തസാക്ഷികൾ ഉൾപ്പെടെ അനേകായിരങ്ങൾ സൃഷ്ടിച്ചെടുത്തതാണ് കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയിൽ നിൽക്കുന്നവർക്ക് ആ ചിന്തയുണ്ടാകും. അതില്ലാത്തവർക്കാണ് പാർട്ടിക്കു പുറത്തേക്കു പോകേണ്ടിവരിക.
തെരഞ്ഞെടുപ്പു ഘട്ടത്തിൽ നേതൃനിരയിൽ നിന്നൊരാൾ മാറിനിന്നത് എതിരാളികൾക്ക് ശക്തി പകരുന്നതായി. ഉൾപ്പാർട്ടി ജനാധിപത്യത്തിലെ വലിയ ഇടമാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
