ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഇ​നി​മു​ത​ൽ സൂ​പ്പ​ർ​ഫാ​സ്റ്റാ​കും: മി​നി​റ്റി​ൽ 1,25,000 ടി​ക്ക​റ്റു​ക​ൾ വ​രെ ബു​ക്ക് ചെ​യ്യാം

കൊ​ല്ലം: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം വ​ൻ ന​വീ​ക​ര​ണ​ത്തി​ലേ​ക്ക്. പ​തി​റ്റാ​ണ്ടു​ക​ളാ​യി യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ക്കിം​ഗ് മ​ന്ദ​ത​യ്ക്കും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി 1,000 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റം (പി​ആ​ർ​എ​സ്) റെ​യി​ൽ​വേ സ​ജ്ജ​മാ​ക്കു​ന്നു.

നി​ല​വി​ലെ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സോ​ഫ്റ്റ്‌​വേ​റി​നു പ​ക​ര​മാ​യി അ​തി​വേ​ഗ​വും സു​ര​ക്ഷി​ത​വു​മാ​യ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​കും വ​രി​ക. ഇ​തോ​ടെ നി​ല​വി​ലു​ള്ള ബു​ക്കിം​ഗ് ശേ​ഷി​യു​ടെ അ​ഞ്ചി​ര​ട്ടി കൈ​കാ​ര്യം ചെ​യ്യാ​ൻ റെ​യി​ൽ​വേ​യ്ക്ക് സാ​ധി​ക്കും. നി​ല​വി​ൽ മി​നി​റ്റി​ൽ 25,000 ടി​ക്ക​റ്റു​ക​ൾ മാ​ത്രം ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ട​ത്ത്, പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ മി​നി​റ്റി​ൽ 1,25,000 ടി​ക്ക​റ്റു​ക​ൾ വ​രെ വേ​ഗ​ത്തി​ൽ ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സെ​ന്‍റ​ർ ഫോ​ർ റെ​യി​ൽ​വേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് (ക്രി​സ്) ആ​ണ് ഇ​തി​ന്‍റെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ത്സ​മ​യ ഡൈ​നാ​മി​ക് ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ്, ബ​ഹു​ഭാ​ഷാ ഇ​ന്‍റ​ർ​ഫേ​സ് എ​ന്നി​വ​യും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ടി​ക്ക​റ്റിം​ഗ് രം​ഗ​ത്ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്ന ഓ​ട്ടോ​മേ​റ്റ​ഡ് ബു​ക്കിം​ഗ് ആ​പ്പു​ക​ളെ​യും (ബോ​ട്ടു​ക​ൾ) വ്യാ​ജ ടി​ക്ക​റ്റ് ഏ​ജ​ന്‍റു​മാ​രെ​യും ത​ട​യാ​ൻ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന വേ​ള​യി​ൽ ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കു​ന്ന രീ​തി പു​തി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പൂ​ർ​ണ​മാ​യും ത​ട​യ​പ്പെ​ടും. ആ​ധാ​ർ അ​ധി​ഷ്ഠി​ത പ്രാ​മാ​ണീ​ക​ര​ണ​വും പു​തി​യ അ​തി​വേ​ഗ സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സം​വി​ധാ​നം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​യി​റ്റിം​ഗ് ലി​സ്റ്റു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യാ​ണ് ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ത്തെ റെ​യി​ൽ​വേ കാ​ണു​ന്ന​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment