ഞാ​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ക്കാ​ല​വും എ​ന്നൊ​രാ​ൾ തീ​രു​മാ​നി​ച്ചാ​ൽ അ​യാ​ൾ ക​മ്യൂ​ണി​സ്റ്റ​ല്ലെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പെ​ത്തി​യ സു​പ്ര​ധാ​ന​ഘ​ട്ട​ത്തി​ൽ ജി.​ സു​ധാ​ക​ര​ൻ പാ​ർ​ട്ടിവി​ട്ട​ത് ഏ​തി​രാ​ളി​ക​ൾ​ക്ക് സ​ഹാ​യം പ​ക​രു​ന്ന​താ​യെ​ന്ന് മ​ന്ത്രി പി.​ പ്ര​സാ​ദ്. ഒ​രു ക​മ്യൂണി​സ്റ്റു​കാ​ര​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ന​ട​പ​ടി​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റേത്.

ഞാ​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ക്കാ​ല​വും എ​ന്നൊ​രാ​ൾ തീ​രു​മാ​നി​ച്ചാ​ൽ ക​മ്യൂണി​സ്റ്റ​ല്ല. ര​ക്ത​സാ​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ അ​നേ​കാ​യി​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണ് ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി. ആ ​പാ​ർ​ട്ടി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ആ ​ചി​ന്ത​യു​ണ്ടാ​കും. അ​തി​ല്ലാ​ത്ത​വ​ർ​ക്കാ​ണ് പാ​ർ​ട്ടി​ക്കു പു​റ​ത്തേ​ക്കു പോ​കേ​ണ്ടി​വ​രി​ക.

തെ​ര​ഞ്ഞെ​ടു​പ്പു ഘ​ട്ട​ത്തി​ൽ നേ​തൃ​നി​ര​യി​ൽ നി​ന്നൊ​രാ​ൾ മാ​റി​നി​ന്ന​ത് എ​തി​രാ​ളി​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​താ​യി.​ ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​ത്തി​ലെ വ​ലി​യ ഇ​ട​മാ​ണ് സിപിഎ​മ്മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment