ത​പാ​ൽ വ​കു​പ്പി​ന്‍റെ പു​തി​യ പ്രീ​മി​യം സ്പീ​ഡ്പോ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഇ​ന്നു​ മു​ത​ൽ

സ്വ​കാ​ര്യ കൊ​റി​യ​ർ, ലോ​ജി​സ്റ്റി​ക്സ് ക​മ്പ​നി​ക​ളെ വെ​ല്ലു​ന്ന വേ​ഗ​ത​യി​ൽ രേ​ഖ​ക​ൾ കൈ​മാ​റാ​ൻ ത​പാ​ൽ വ​കു​പ്പ് സ​ജ്ജ​മാ​യി. രേ​ഖ​ക​ളും പാ​ഴ്സ​ലു​ക​ളും അ​തി​വേ​ഗം ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ൻ പ്രീ​മി​യം ‘24 സ്പീ​ഡ് പോ​സ്റ്റ് ’, ‘48 സ്പീ​ഡ് പോ​സ്റ്റ് ’ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ പോ​സ്റ്റ് തു​ട​ക്ക​മി​ടു​ന്നു. പു​തി​യ സേ​വ​ന​ങ്ങ​ൾ ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ മെ​ട്രോ ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ‘24 സ്പീ​ഡ് പോ​സ്റ്റ് ’ വ​ഴി ബു​ക്കിം​ഗ് ന​ട​ത്തു​മ്പോ​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ഡെ​ലി​വ​റി ഉ​റ​പ്പാ​ക്കും. ‘48 സ്പീ​ഡ് പോ​സ്റ്റ് ’ വ​ഴി​യു​ള്ള ബു​ക്കിം​ഗ് ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൈ​മാ​റും. ഇ​തി​നു പു​റ​മെ അ​ഞ്ച് കി​ലോ​ഗ്രാം വ​രെ​യു​ള്ള പാ​ഴ്സ​ലു​ക​ൾ​ക്കാ​യി ‘24 സ്പീ​ഡ് പോ​സ്റ്റ് പാ​ഴ്സ​ൽ’ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ഴ്സ​ലു​ക​ൾ അ​തി​വേ​ഗം എ​ത്തി​ക്കാ​ൻ പ്ര​ധാ​ന​മാ​യും ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളെ​യാ​കും ആ​ശ്ര​യി​ക്കു​ക.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ‘24 സ്പീ​ഡ് പോ​സ്റ്റ് പാ​ഴ്സ​ൽ’ സേ​വ​ന​ത്തി​ന് ഒ​ടി​പി അ​ധി​ഷ്ഠി​ത ഡെ​ലി​വ​റി സം​വി​ധാ​നം അ​ധി​ക നി​ര​ക്കു​ക​ളി​ല്ലാ​തെ ല​ഭ്യ​മാ​ക്കും. റീ​ട്ടെ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് താ​രി​ഫ് ഘ​ട​ന നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പി​ക്ക്-​അ​പ്പ് സൗ​ക​ര്യം, ഇ​ൻ​ഷ്വ​റ​ൻ​സ്, ഡെ​ലി​വ​റി തെ​ളി​വ് തു​ട​ങ്ങി​യ സ്പീ​ഡ് പോ​സ്റ്റി​ലെ നി​ല​വി​ലു​ള്ള എ​ല്ലാ മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ളും പു​തി​യ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ലും ല​ഭി​ക്കും.

ഓ​രോ ബു​ക്കിം​ഗി​നും നി​ശ്ചി​ത ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന് പു​റ​മെ ജി​എ​സ്ടി​യും ബാ​ധ​ക​മാ​യി​രി​ക്കും. സേ​വ​നം ല​ഭ്യ​മാ​കു​ന്ന പോ​സ്റ്റ് ഓ​ഫീ​സു​ക​ളെ നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കി​ൾ മേ​ധാ​വി​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment