സി.​വി. ആ​ന​ന്ദ​ബോ​സ് ച​ക്കു​ള​ത്തു​കാ​വി​ല്‍; ഇ​വി​ടെ പ്രാ​ര്‍​ത്ഥി​ക്കു​മ്പോ​ള്‍ മ​ന​സി​ന് സ​മാ​ധാ​ന​വും ശാ​ന്തി​യും ല​ഭി​ക്കു​മെ​ന്ന് മു​ൻ ഗ​വ​ർ​ണ​ർ


എ​ട​ത്വ: രാ​ജ്ഭ​വ​നി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി​യ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ് ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി.

ഗ​വ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സി​ന്‍റെ​യും സ്‌​പെ​ഷല്‍ സെ​ക്യൂ​രി​റ്റി​യു​ടെ​യും അ​ക​മ്പ​ടി​യി​ലാ​ന്ന് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ല​ഭി​ച്ച സ​മ​യ​ത്തു സി.​വി. ആ​ന​ന്ദ​ബോ​സ് ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി ഭ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കുന്ന​ത്.

ച​ക്കു​ള​ത്ത​മ്മ​യെ ദ​ര്‍​ശി​ച്ച് പ്രാ​ര്‍​ത്ഥി​ക്കു​മ്പോ​ള്‍ മ​ന​സി​ന് സ​മാ​ധാ​ന​വും ശാ​ന്തി​യും ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ള്‍ സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​യി​രു​ന്നു. ബം​ഗാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തിൽക്ക​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം സി.​വി. ആ​ന​ന്ദ​മോ​സ് രാ​ജിവ​ച്ച​ത്.

Related posts

Leave a Comment