എടത്വ: രാജ്ഭവനില്‍ നിന്ന് പടിയിറങ്ങിയ പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഗവണറുടെ ഔദ്യോഗിക വാഹനത്തില്‍ പോലീസിന്റെയും സ്പെഷല്‍ സെക്യൂരിറ്റിയുടെയും അകമ്പടിയിലാന്ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ഗവര്‍ണര്‍ പദവി ലഭിച്ച സമയത്തു സി.വി. ആനന്ദബോസ് ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ എത്തി ഭര്‍ശനം നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുക്കുന്നത്.
ചക്കുളത്തമ്മയെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് പടിവാതിൽക്കല് എത്തിയപ്പോഴാണ് ഗവര്‍ണര്‍ സ്ഥാനം സി.വി. ആനന്ദമോസ് രാജിവച്ചത്.
