പ്രായമേറിയാൽ വീട്ടിൽത്തന്നെ ഇരിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇന്ന് അവയൊക്കെ വെറും പവങ്കഥകളായി മാറുകയാണ്. അതിനുദാഹരണമാണ് നൂറ് വയസ് തികഞ്ഞിട്ടും വീട്ടിൽ ചടഞ്ഞിരിക്കാതെ അധ്വാനിക്കാൻ മനസുള്ളൊരു മുത്തശ്ശിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിലെ മഹാരാജ സയാജിറാവു സർവകലാശാലയ്ക്ക് സമീപം ഇഞ്ചി ചായ വിൽക്കുന്നൊരു കടയുണ്ട് മുത്തശ്ശിക്ക്. അതുവഴി പോകുന്ന ഭൂരിഭാഗം ആളുകളും മുത്തശ്ശിയുടെ സ്ഥിരം കസ്റ്റമർ ആണ്.
തന്റെ ദൃഢനിശ്ചയം കൊണ്ട് ഇന്നും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന കാശിബയെ പോലുള്ളവരാണ് സമൂഹ മാധ്യമങ്ങളിലെ മാത്രമല്ല, ജീവിതത്തിന്റെ സമൂഹത്തിന്റെ യഥാർഥ ഇൻഫ്ലുവൻസറെന്നാണ് എല്ലാവരും പറയുന്നത്.
കൈയിലും മുഖത്തും വീണ ചുളിവുകളോ പ്രായാധിക്യമോ ഒന്നുംതന്നെ അവരെ ഒരുതരത്തിലും അസ്വസ്ഥമാക്കുന്നില്ല. ഇന്നും യുവത്വത്തിന്റെ ചുറുചുറുപ്പിൽ അവർ കാര്യങ്ങൾ നടത്തുന്നു.
