ര​ശ്മി​ക​യും വി​ജ​യ്‌​യും താ​യ്‌​ലാ​ൻ​ഡി​ൽ: ഹ​ണി​മൂ​ൺ അ​ടി​ച്ച് പൊ​ളി​ച്ച് താ​ര​ദ​ന്പ​തി​ക​ൾ

ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും ഒ​രു​പോ​ലെ ആ​ഘോ​ഷ​മാ​ക്കി​യ വി​വാ​ഹ​മാ​യി​രു​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യു​ടെ​യും ര​ശ്മി​ക മ​ന്ദാ​ന​യു​ടെ​യും. താ​ര​ങ്ങ​ൾ ഹ​ണി​മൂ​ൺ ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ ദ്വീ​പി​ൽ ക​ട​ൽ​ത്തീ​ര​ത്തു​ള്ള സ്വ​കാ​ര്യ വി​ല്ല​യി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ര​ശ്മി​ക​യും വി​ജ​യ്‌​യും പ​ങ്കു​വ​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ട്രി​പ്പി​ലു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം.

എ​ന്‍റെ ഭ​ർ​ർ​ത്താ​വ്… എ​ന്ന് ര​ശ്മി​ക വി​ജ​യ്‌​യെ വി​ളി​ക്കു​ന്ന​താ​ണ് ആ​ദ്യം വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. പി​ന്നാ​ലെ ഇ​രു​വ​രും കൈ​പി​ടി​ച്ച് ന​ട​ക്കു​ന്ന​തും നൃ​ത്തം ചെ​യ്യു​ന്ന​തും കാ​ണാം. അ​ഞ്ചു​വ​ർ​ഷ​ത്തി​ന് ശേ​ഷം ന​മ്മ​ൾ എ​ന്താ​യി​രി​ക്കും ചെ​യ്യു​ക​യെ​ന്ന് വി​ജ​യ് ചോ​ദി​ക്കു​മ്പോ​ൾ ലോ​കം മു​ഴു​വ​ൻ ചു​റ്റു​ക​യാ​യി​രി​ക്കു​മെ​ന്നാ​ണ് ര​ശ്മി​ക മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ശ​രി അ​ങ്ങ​നെ ത​ന്നെ ചെ​യ്യാ​മെ​ന്നും വി​ജ​യ് പ​റ​യു​ന്നു.

ഫെ​ബ്രു​വ​രി 26ന് ​ഉ​ദ​യ്‌​പൂ​രി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. അ​തേ​സ​മ​യം, വി​വാ​ഹ​ശേ​ഷം വെ​ള്ളി​ത്തി​ര​യി​ൽ വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​രു​മി​ക്കു​ന്ന “ര​ണ​ബാ​ലി’ എ​ന്ന​ചി​ത്രം പീ​രി​യ​ഡ് ഡ്രാ​മ​യാ​യി ഒ​രു​ങ്ങു​ന്നു. 1854നും 1878​നും മ​ദ്ധ്യേ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ ന​ട​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​തെ​ലു​ങ്ക് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. വെ​ള്ളി​ത്തി​ര​യി​ലെ പ്ര​ണ​യ​ജോ​ഡി​ക​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും ഒ​ന്നാ​യ​ശേ​ഷം ഒ​രു​മി​ച്ച് എ​ത്തു​ന്ന ചി​ത്രം രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

Related posts

Leave a Comment