റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലെ തി​ര​ക്ക്; 76 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​സ​ഞ്ച​ർ ഹോ​ൾ​ഡിം​ഗ് ഏ​രി​യ

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ 76 പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ “പാ​സ​ഞ്ച​ർ ഹോ​ൾ​ഡിം​ഗ് ഏ​രി​യ’ സ്ഥാ​പി​ക്കു​ന്നു. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ തി​ര​ക്കു കു​റ​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സു​ഖ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്റ്റേ​ഷ​നു പു​റ​ത്താ​യി സ​ജ്ജീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണി​വ. ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ടി​വെ​ള്ളം, ടോ​യ്‌​ല​റ്റു​ക​ൾ, ടി​ക്ക​റ്റിം​ഗ് കൗ​ണ്ട​റു​ക​ൾ, ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഇ​വി​ടെ​യു​ണ്ടാ​കും.പു​തി​യ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം, റി​സ​ർ​വേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കും ടി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ടി​ക്ക​റ്റ് ക​ൺ​ഫേം ആ​കു​ന്ന​ത് വ​രെ ഈ ​ഹോ​ൾ​ഡിം​ഗ് ഏ​രി​യ​ക​ളി​ൽ വി​ശ്ര​മി​ക്കാം.

ജ​ന​ക്കൂ​ട്ട​ത്തെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ കൃ​ത്രി​മ​ബു​ദ്ധി (എ​ഐ) ഉ​പ​യോ​ഗി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​ക​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് “വാ​ർ റൂ​മു​ക​ൾ’ പ്ര​വ​ർ​ത്തി​ക്കും. ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ജീ​വ​ന​ക്കാ​ർ​ക്ക് ക്യു​ആ​ർ കോ​ഡ് അ​ട​ങ്ങി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ന​ൽ​കും.

സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നാ​യി 12 മീ​റ്റ​റും ആ​റ് മീ​റ്റ​റും വീ​തി​യു​ള്ള പു​തി​യ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജു​ക​ൾ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.ഇ​ത് കൂ​ടാ​തെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​മാ​ണ് റെ​യി​ൽ​വേ വ​രു​ത്തു​ന്ന​ത്. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ക​യും അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക അ​ധി​കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും.

സ്റ്റേ​ഷ​നി​ലെ മ​റ്റ് എ​ല്ലാ വ​കു​പ്പു​ക​ളും ഡ​യ​റ​ക്ട​ർ​ക്ക് കീ​ഴി​ലാ​യി​രി​ക്കും. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ടി​ക്ക​റ്റ് വി​ൽ​പ​ന നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം ഇ​നി മു​ത​ൽ സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്കാ​യി​രി​ക്കും.ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഈ ​മാ​തൃ​ക വൈ​കാ​തെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റ് 76 സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ​

Related posts

Leave a Comment