ഒ​ന്ന് തു​മ്മി​യ​ത് മാ​ത്ര​മേ ഓ​ർ​മ​യു​ള്ളൂ, മൂ​ക്കി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ​ത് ഒ​രി​ഞ്ച് നീ​ള​മു​ള്ള വി​ര: ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 58-കാ​രി​യു​ടെ മൂ​ക്കി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് 10 ലാ​ർ​വ​ക​ളെ​യും ഒ​രു പ്യൂ​പ്പ​യെ​യും

58-കാ​രി​ക്ക് രാ​വി​ലെ മു​ത​ൽ അ​സ​ഹ​നീ​യ​മാ​യ തു​മ്മ​ലും ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും മൂ​ക്കൊ​ലി​പ്പും. തു​മ്മ​ൽ ക​ഠി​ന​മാ​യ​പ്പോ​ൾ മൂ​ക്കി​ൽ എ​ന്തോ ത​ട​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. എ​ടു​ത്തു നോ​ക്കി​യ​പ്പോ​ൾ ഒ​രി​ഞ്ച് നീ​ള​മു​ള്ള വി​ര. ഗ്രീ​സി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ​അ സം​ഭ​വം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ആ​ടു​ക​ൾ മേ​യു​ന്ന ഒ​രു പാ​ട​ത്തി​ന് സ​മീ​പ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ. ജോ​ലി​ക്കി​ട​യി​ൽ ഈ​ച്ച​ക​ൾ അ​വ​രു​ടെ മു​ഖ​ത്തി​ന് ചു​റ്റും പ​റ​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചു. എ​ന്നാ​ൽ, ഇ​ത​ത്രെ കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. പ​ക്ഷേ ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം അ​വ​ർ​ക്ക് ക​ഠി​ന​മാ​യ ത​ല വേ​ദ​ന​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ടു. പ​നി​യു​ടെ​യോ മ​റ്റ് അ​സു​ഖ​ത്തി​ന്‍റേ​യോ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ ഇ​തും അ​വ​ഗ​ണി​ച്ചു.

ഒ​ക്ടോ​ബ​ർ 15 -ന് ​ഇ​വ​ർ ശ​ക്ത​മാ​യി തു​മ്മി​യ​പ്പോ​ൾ മൂ​ക്കി​ൽ നി​ന്നും ഒ​രു വി​ര പു​റ​ത്തേ​ക്ക് വ​ന്നു. പേ​ടി​ച്ചു​പോ​യ അ​വ​ർ ഉ​ട​നെ ത​ന്നെ ഒ​രു ഇ​എ​ൻ​ടി സ്പെ​ഷ്യ​ലി​സ്റ്റി​നെ സ​മീ​പി​ച്ചു. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​വ​രു​ടെ മൂ​ക്കി​നു​ള്ളി​ൽ നി​ന്നും 10 ലാ​ർ​വ​ക​ളെ​യും ഒ​രു പ്യൂ​പ്പ​യെ​യും ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്തു.

ഇ​വ ‘ഓ​സ്ട്ര​സ് ഓ​വി​സ്’ അ​ഥ​വാ ‘ഷീ​പ്പ് ബോ​ട്ട് ഫ്ലൈ’ ​എ​ന്ന ഈ​ച്ച​ക​ളു​ടെ ലാ​ർ​വ​ക​ളാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. സാ​ധാ​ര​ണ​യാ​യി ആ​ടു​ക​ളു​ടെ​യും മൂ​ക്കി​ലാ​ണ് ഇ​വ വ​ള​രു​ക, മ​നു​ഷ്യ​രി​ൽ ഇ​വ വ​ള​രു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​ണ്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ ലാ​ർ​വ​ക​ളെ മു​ഴു​വ​നാ​യും ഇ​വ​രു​ടെ മൂ​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ച്ചു. സ്ത്രീ ​ഇ​പ്പോ​ൾ ചി​കി​ത്സ​യ്ക്ക് ശേ​ഷം പൂ​ർ​ണാ​രോ​ഗ്യ​വ​തി​യാ​ണ് എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment