ശ്രീ​ന​ന്ദ എ​വി​ടെ? ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​ട്ട് നാ​ലു ദി​വ​സം; ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്ന സം​ശ​യ​വു​മാ​യി കു​ടും​ബം

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യ്ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ നാ​ലാം​ദി​വ​സ​വും വി​ഫ​ലം. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ​യെ (15) ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണു കാ​ണാ​താ​യ​ത്. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന നാ​ല്പ​തം​ഗ സം​ഘ​ത്തിനൊ​പ്പ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി ബു​ധ​ൻ​ഗി​രി മ​ല​യി​ലെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ചി​ക്ക​മ​ഗ​ളൂ​രു നോ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നു പോലീസും സംശയിക്കുന്നു. പ​ത്തം​ഗ​ങ്ങ​ളു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​റ്റൊ​രു സം​ഘം ത​ങ്ങ​ളു​ടെ തൊ​ട്ട​ടു​ത്തു ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ചെ​റു​സം​ഘ​ങ്ങ​ളാ​യി മ​റ്റു ചി​ല​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​ല്ലാം എ​വി​ടെ നിന്നു വന്നവരാ​ണെ​ന്നു പോ​ലും അ​റി​യി​ല്ല.

സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​രെ​ല്ലാം എ​ങ്ങോ​ട്ടാ​ണു പോ​യ​തെ​ന്നും അ​റി​യി​ല്ലെ​ന്ന് ശ്രീ​ന​ന്ദ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം ബു​ധ​ൻ​ഗി​രി മ​ല​യി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ​യെ​ല്ലാം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​നു പു​റ​മേ ഭി​ക്ഷ​ക്കാ​രും തെ​രു​വി​ൽ ഉ​റ​ങ്ങു​ന്ന​വ​രു​മെ​ല്ലാം അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പ​ല​വ​ഴി​ക്കു​നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ്രീ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. മ​ല​യു​ടെ അ​ല്പം താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ക​ളി​ൽ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ഭാ​ഗ​ത്തേ​ക്ക് ശ്രീ​ന​ന്ദ ക​യ​റി​പ്പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ൽ ക​ഷ്ടി​ച്ച് നാ​ലു​മി​നി​റ്റ് ക​ഴി​ഞ്ഞ് മ​റ്റു​ള്ള​വ​ർ അ​വി​ടെ​യെ​ത്തു​മ്പോ​ഴേ​ക്ക് ശ്രീ​ന​ന്ദ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

ക​യ​റു​ന്ന​തി​നി​ടെ വ​ഴി​തെ​റ്റി സ​മീ​പ​ത്തെ കാ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​യ​താ​കാ​മെ​ന്നു ക​രു​തി​യാ​ണ് തു​ട​ക്ക​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​വി​ടെ​യൊ​ന്നും പെ​ൺ​കു​ട്ടി എ​ത്തി​യ​തി​ന്‍റെ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ആ​രെ​ങ്കി​ലും വ​ലി​ച്ചു​ക​യ​റ്റി​യ​താ​കു​മോ എ​ന്ന സം​ശ​യ​മു​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​ന്നി​ന്‍റെ 300 അ​ടി താ​ഴ്ച​യി​ൽ വ​രെ തെ​ർ​മ​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള മാ​ണി​ക്ക​ധാ​ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി. റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്‌​സ്, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, വ​നം വ​കു​പ്പ്, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പെ​ൺ​കു​ട്ടി അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​ന്‍റെ സൂ​ച​ന​ക​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.ചി​ക്ക​മ​ഗ​ളൂ​രു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ൻ.​എം. നാ​ഗ​രാ​ജ, എ​സ്.​പി. ജി​തേ​ന്ദ്ര​കു​മാ​ർ ദ​യാ​മ എ​ന്നി​വ​രും ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കേ​ര​ള പോ​ലീ​സും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ്രീ​ന​ന്ദ​യു​ടെ അ​ച്ഛ​ന​മ്മ​മാ​ര​ട​ക്കം വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ലെ 15 പേ​ർ ചി​ക്ക​മം​ഗ​ളൂ​രു​വി​ൽ ത​ന്നെ ത​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment