മാ​ർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടി​വ്: 21 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ഊ​ർ​ജ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ ഇ​ന്ത്യ​യു​ടെ ലി​ക്വി​ഫൈ​ഡ് പെ​ട്രോ​ളി​യം ഗ്യാ​സ് (എ​ൽ​പി​ജി) ഉ​പ​ഭോ​ഗം മാ​ർ​ച്ചി​ൽ ഇ​ടി​ഞ്ഞു. മാ​ർ​ച്ചി​ൽ ഏ​ക​ദേ​ശം 16 ശ​ത​മാ​നം പ്ര​തി​മാ​സ ഇ​ടി​വും 13 ശ​ത​മാ​നം വാ​ർ​ഷി​ക കു​റ​വും രേ​ഖ​പ്പെ​ടു​ത്തി 2.38 മി​ല്യ​ണ്‍ ട​ണ്ണി​ലെ​ത്തി. ഇ​ത് ക​ഴി​ഞ്ഞ് 21 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വാ​ണ്.

എ​ന്നാ​ൽ, ഇ​തി​നു വി​പ​രീ​ത​മാ​യി ഡീ​സ​ൽ, പെ​ട്രോ​ൾ ഉ​പ​ഭോ​ഗം യ​ഥാ​ക്ര​മം 8.73 മി​ല്യ​ണ്‍ ട​ണ്ണും 3.78 മി​ല്യ​ണ്‍ ട​ണ്ണു​മാ​യി റി​ക്കാ​ർ​ഡ് ത​ല​ത്തി​ൽ ഉ​യ​രു​ക​യും ചെ​യ്തു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​യു​ടെ വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് ഔ​ട്ട്‌ ലെ​റ്റു​ക​ളി​ലു​ണ്ടാ​യ ഉ​യ​ർ​ന്ന വാ​ങ്ങ​ലു​ക​ളാ​ണ് ഡീ​സ​ൽ, പെ​ട്രോ​ൾ വാ​ങ്ങ​ൽ ഉ​യ​രാ​ൻ കാ​ര​ണം.

പെ​ട്രോ​ളി​യം പ്ലാ​നിം​ഗ് ആ​ൻ​ഡ് അ​നാ​ലി​സി​സ് സെ​ൽ (പി​പി​എ​സി)​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സ​ത്തെ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ 15.7 ശ​ത​മാ​നം പ്ര​തി​മാ​സ റി​ക്കാ​ർ​ഡ് കു​റ​വാ​ണ്. ഇ​തി​നു മു​ന്പു​ള്ള കു​റ​ഞ്ഞ ഉ​പ​ഭോ​ഗം 2024 ജൂ​ണി​ലാ​യി​രു​ന്നു.

മൊ​ത്ത​ത്തി​ൽ ഉ​യ​ർ​ന്നു
മൊ​ത്ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​റു ശ​ത​മാ​നം വ​ർ​ധി​ച്ച് 33.21 മി​ല്യ​ണ്‍ ട​ണ്ണി​ലെ​ത്തി. 2019 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ർ​ഷി​ക വ​ള​ർ​ച്ച​യാ​ണ്. എ​ൽ​പി​ജി വി​ത​ര​ണ​മാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ആ​വ​ശ്യ​ക​ത​യു​ടെ 60 ശ​ത​മാ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ഇ​തി​ന്‍റെ 90 ശ​ത​മാ​ന​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണെ​ത്തു​ന്ന​ത്. ഇ​ത് ഇ​റ​ക്കു​മ​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചു.

ഫെ​ബ്രു​വ​രി​യി​ലെ 2 മി​ല്യ​ണ്‍ ട​ണ്ണി​ൽ​നി​ന്ന് മാ​ർ​ച്ചി​ൽ 1.1 മി​ല്യ​ണ്‍ ട​ണ്ണാ​യി കു​റ​ഞ്ഞു. ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​തി​മാ​സ ഇ​ടി​വു​ക​ളി​ലൊ​ന്നാ​ണി​ത്- ഒ​രു മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വാ​ർ​ഷി​ക എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 90-92 ശ​ത​മാ​ന​വും വീ​ടു​ക​ളി​ലാ​ണ്. അ​തി​നാ​ൽ എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കാ​ണ് പ്ര​ധാ​ന്യം ന​ല്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം പൈ​പ്പ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ്് (പി​എ​ൻ​ജി) പ​ദ്ധ​തി​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ൽ മാ​ർ​ച്ചി​ൽ മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ചേ​ർ​ന്നു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ഏ​ക​ദേ​ശം ആ​റു മു​ത​ൽ ഏ​ഴു ല​ക്ഷം പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ പി​എ​ൻ​ജി​യി​ൽ ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡീ​സ​ലും പെ​ട്രോ​ളും ഉ​യ​ർ​ന്നു
മാ​ർ​ച്ചി​ലെ ഡീ​സ​ൽ ഉ​പ​ഭോ​ഗം 14 ശ​ത​മാ​നം പ്ര​തി​മാ​സ വ​ർ​ധ​ന​യും എ​ട്ടു ശ​ത​മാ​നം വാ​ർ​ഷി​ക ഉ​യ​ർ​ച്ച​യു​മാ​യി 8.73 മി​ല്യ​ണ്‍ ട​ണ്ണെ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. ഇ​തി​നു മു​ന്പു​ള്ള ഉ​യ​ർ​ന്ന നി​ര​ക്ക് 2025 മേ​യി​ലെ 8.57 മി​ല്യ​ണ്‍ ട​ണ്ണി​ന്‍റെ​താ​ണ്.

ഇ​തു​പോ​ലെ പെ​ട്രോ​ളി​ന്‍റെ ഉ​പ​ഭോ​ഗം 12 ശ​ത​മാ​നം പ്ര​തി​മാ​സ ഉ​യ​ർ​ച്ച​യും ഏ​ക​ദേ​ശം എ​ട്ടു ശ​ത​മാ​നം വാ​ർ​ഷി​ക വ​ർ​ധ​ന​യു​മാ​യി 3.78 മി​ല്യ​ണ്‍ ട​ണ്ണി​ലെ​ത്തി. ഇ​തി​നു മു​ന്പു​ള്ള ഉ​യ​ർ​ന്ന നി​ര​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലെ 3.78 മി​ല്യ​ണ്‍ ട​ണ്ണാ​ണ്.

ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​ക്കാ​രാ​യ ഇ​ന്ത്യ​യു​ടെ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ക​ണ്ടെ​ത്തു​ന്ന​ത് മി​ഡി​ൽ ഈ​സ്റ്റ് ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ്. ഇ​വി​ടു​ന്നു​ള്ള കൂ​ടു​ത​ൽ ച​ര​ക്കും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി 28 മു​ത​ൽ ഉൗ​ർ​ജ വി​ത​ര​ണ​ത്തി​ലെ ഈ ​സു​പ്ര​ധാ​ന​പാ​ത അ​ട​ഞ്ഞ​ത് ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​തി​ദി​നം ഏ​ക​ദേ​ശം 54,000 ട​ണ്‍ ഇ​റ​ക്കു​മ​തി​യി​ൽ​നി​ന്ന് നി​ല​വി​ൽ 30,000 ട​ണ്ണാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment