ലോ​ണെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ മ​ക​ന്‍ മ​രി​ച്ച​തെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ശ്ര​മം; ത​ന്‍റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് നി​ധി​ന്‍റെ അ​ച്ഛ​ൻ


തി​രു​വ​ന​ന്ത​പു​രം: നി​ധി​ന്‍​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ നീ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് നി​ധി​ന്റെ പി​താ​വ്. ജാ​തി അ​ധി​ക്ഷേ​പ​ത്തി​ല്‍ നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ലോ​ണ്‍ ആ​പ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. മ​ക​ന്‍ ലോ​ണ്‍ ആ​പ്പി​ലു​ടെ വാ​യ്പ എ​ടു​ത്ത​ത് അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി​യാ​ണ്. വാ​യ്പ കൃ​ത്യ​മാ​യി അ​ട​യ്ക്കു​ന്നു​ണ്ട്.

ലോ​ണെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് മ​ക​ന്‍ മ​രി​ച്ച​തെ​ന്ന് വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ആ​രെ​യൊ​ക്കെ​യൊ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും നി​ധി​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. ത​ന്‍റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും പി​താ​വ് പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തിന്‍റെ മു​ക​ളി​ലേ​ക്ക് ഓ​ടി​ച്ചുക​യ​റ്റി മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment