മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്… സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ

ക​ണി​ക​ണ്ടു​ണ​ർ​ന്ന് മ​ല​യാ​ളി​ക​ൾ. സൂ​ര്യ​ൻ മീ​ന​രാ​ശി​യി​ൽ​നി​ന്ന് മേ​ട​രാ​ശി​യി​ലേ​ക്ക് ക​ട​ക്കു​ന്ന ദി​വ​സ​മാ​ണ് നാം ​വി​ഷു​വാ​യി കൊ​ണ്ടാ​ടു​ന്ന​ത്. മ​ല​യാ​ള മാ​സം ചി​ങ്ങ​ത്തി​ലാ​ണ് പു​തു​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും, ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യി പ​ല​രും പ്ര​ത്യേ​കി​ച്ച് മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ഷു​വി​നെ​യാ​ണ് പു​തു​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി കാ​ണു​ന്ന​ത്.

ഗു​രു​വാ​യൂ​രി​ൽ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക് ആ​യി​രു​ന്നു. പു​ല​ർ​ച്ചെ 2.50 മു​ത​ൽ 3.30 വ​രെ​യാ​യി​രു​ന്നു വി​ഷു​ക്ക​ണി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് എ​ത്തി​യ ഭ​ക്ത​ർ​ക്ക് മേ​ൽ​ശാ​ന്തി കൈ​നീ​ട്ടം ന​ൽ​കി.

വ​രും വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷ​ക​ളെ ക​ണി​ക്കാ​ഴ്ച​യി​ൽ ഒ​രു​ക്കി വി​ഷു​വി​നെ സ്വീ​ക​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ൾ. പ​ട​ക്കം പൊ​ട്ടി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും മ​ല​യാ​ളി​ക​ൾ വി​ഷു ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി.

Related posts

Leave a Comment