ഗോ​വ​യി​ലേ​ക്ക് ഏ​ത് സം​സ്ഥാ​ന​ത്ത് നി​ന്ന് വ​രു​ന്ന ആ​ളു​ക​ളെ​യാ​ണ് നി​ങ്ങ​ൾ​ക്ക് ഇ​ഷ്ടം;  ചോ​ദ്യം തീ​രും​മു​മ്പ് ഉ​ത്ത​രം ന​ൽ​കി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി

ഗോ​വ എ​ക്കാ​ല​ത്തും എ​ല്ലാ​വ​രു​ടേ​യു​മൊ​രു വി​കാ​ര​മാ​ണ്. നി​ത്യേ​ന ഗോ​വ​യി​ലേ​ക്ക് വ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാണ്. ഗോ​വ​യി​ലെ ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യും സ​ഞ്ചാ​രി​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഹേ​തു​വാ​യി​രി​ക്കു​ന്നു. ഗോ​വ​യി​ലെ ടൂ​റി​സ്റ്റു​ക​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

“ഇ​പ്പോ​ൾ വി​ദേ​ശി​ക​ളു​ടെ സീ​സ​ൺ ക​ഴി​ഞ്ഞു, ഇ​നി ഇ​ന്ത്യ​ക്കാ​രു​ടെ വ​ര​വാ​യി​രി​ക്കും. ഡ​ൽ​ഹി, മും​ബൈ, ബംഗളൂരു… ഇ​തി​ൽ എ​വി​ടെ നി​ന്നു​ള്ള​വ​ർ വ​രാ​നാ​ണ് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്?” എ​ന്ന് അ​ദ്ദേ​ഹം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യോ​ട് ചോ​ദി​ച്ചു. അ​തി​ന് അ​വ​ർ കൊ​ടു​ത്ത മ​റു​പ​ടി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ചോ​ദ്യം ചോ​ദി​ച്ച് തീ​രു​ന്ന​തി​നു മു​ൻ​പേ​ത​ന്നെ അ​വ​ർ ഉ​ത്ത​ര​വും ന​ൽ​കി. സാ​ർ ഞ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി​ക്കാ​രെ വേ​ണ്ട, വ​ള​രെ പ​രു​ക്ക​മാ​യ സ്വ​ഭാ​വ​മാ​ണ് അ​വ​രു​ടേ​ത്. ചി​ല അ​തി​ഥി​ക​ൾ എ​ത്തു​ന്പോ​ൾ അ​വ​ർ ജീ​വ​ന​ക്കാ​രോ​ട് പെ​രു​മാ​റു​ന്ന രീ​തി​ക​ൾ അ​നു​ക​രി​ച്ചു​കൊ​ണ്ട് അ​വ​ൾ തു​ട​ർ​ന്നു, “ഓ ​ഹ​ലോ… വെ​യ്റ്റ​റേ, ഒ​രു ചാ​യ എ​ടു​ക്ക്’ എ​ന്നൊ​ക്കെ ആ​ജ്ഞാ​പി​ക്കു​ക​യാ​ണ് അ​വ​രു​ടെ ശൈ​ലി.

അ​തേ​സ​മ​യം മും​ബൈ​യി​ൽ നി​ന്നു​ള്ള​വ​ർ വ​ള​രെ മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന​വ​രാ​ണ്. ബം​ഗ​ളൂ​രു​കാ​ർ വ​ള​രെ വി​ന​യ​മു​ള്ള​വ​രാ​ണെ​ന്നും അ​വ​ൾ പ്ര​ശം​സി​ച്ചു. യു​വ​തി​യു​ടെ വാ​ക്കു​ക​ൾ ഇ​തി​ന​കം ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു.

എ​ല്ലാ​വ​രേ​യും മ​നു​ഷ്യ​രാ​യി ക​ണ്ടാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​മേ എ​ല്ലാ​വ​ർ​ക്കു​മു​ള്ളു. സ​മൂ​ഹ​ത്തി​ൽ ഒ​രു​വ​ന്‍റെ ജോ​ലി നോ​ക്കി വി​ല കൊ​ടു​ക്കു​ന്ന ആ​ളു​ക​ൾ ഇ​പ്പോ​ഴു​മു​ണ്ട്. വ​ലു​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രേ​യും ഒ​ന്നാ​യി​ക്കാ​ണാ​ൻ ശ്ര​മി​ക്കു​ക എ​ന്നാ​ണ് പ​ല​രും ഇ​തി​ന് പ്ര​തി​ക​ര​ണ​മാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment