തനിക്കു കൈ നിറയെ സിനിമ ലഭിക്കാനുളള പ്രധാന കാരണം തന്റെ കഠിനാധ്വാനമാണെന്ന് ബോളിവുഡ് നടി ശില്പ ഷെട്ടി. തന്റെ ആത്മാര്‍ഥത കണ്ടാണ് പലരും തനിക്കു സിനിമ തരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റിട്ടുപോലും ജോലിക്കു പോയിട്ടുണ്ട്. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നു മാത്രമാണ് താന്‍ ചിന്തിക്കാറുള്ളുവെന്നും ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
എന്റെ ഹാര്‍ഡ് വര്‍ക്കിംഗ് കൊണ്ടാണ് എനിക്കു കൈ നിറയെ സിനിമകള്‍ ലഭിച്ചത്. അതുകൊണ്ടു തന്നെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എന്നെ സിനിമയിലേക്കു വിളിക്കാനും കോണ്‍ഫിഡന്‍സാ ണ്. എച്ച്എംഐ ലൈറ്റില്‍ നിന്ന് പൊള്ളലേറ്റിട്ടു വരെ ഞാന്‍ പിറ്റേദിവസം ഷൂട്ടിനു പോയിട്ടുണ്ട്. ഞാന്‍ ഫ്രെയിമില്‍ നിന്ന് പുറത്തേക്കു പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നതു ഞാന്‍ കണ്ടില്ല. എന്റെ പുറം അതില്‍ തട്ടി. പൊള്ളിത്തുടങ്ങിയതു വരെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല.
പുറം പൊള്ളിയതിന്റെ പിറ്റേദിവസം തന്നെ ഞാന്‍ ഷൂട്ടിനായി സെറ്റിലെത്തി. പുറം പൊള്ളിയിരിക്കുന്നതു കൊണ്ട് അന്നു തന്നെ കോസ്റ്റ്യൂം എനിക്ക് ധരിക്കാന്‍ സാധിക്കുമായിരുന്നില്ല. പകരം മുമ്പില്‍ മാത്രം ധരിച്ചു. ശേഷം അവരോട് പിന്‍വശത്ത് സ്റ്റിച്ച് ചെയ്ത് തരാന്‍ പറഞ്ഞു. സിപ്പ് ഇടാനും പറ്റുമായിരുന്നില്ല. ഞാന്‍ കാരണം പ്രൊഡ്യൂസര്‍ക്ക് നഷ്ടം സംഭവിക്കരുതെന്നു മാത്രമേ എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു.-ശില്പ പറയുന്നു.
