റ​ഷ്യ​ൻ-​ഇ​റാ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി; ഉ​പ​രോ​ധ ഇ​ള​വു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യി​ൽ​നി​ന്നും ഇ​റാ​നി​ൽ​നി​ന്നും എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കി​യി​രു​ന്ന ഉ​പ​രോ​ധ ഇ​ള​വു​ക​ൾ ഇ​നി നീ​ട്ടി​ന​ൽ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു.

ഇ​തോ​ടെ, ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​കും. മാ​ർ​ച്ച് പ​തി​നൊ​ന്നി​നു മു​മ്പു ക​പ്പ​ലു​ക​ളി​ൽ ക​യ​റ്റി​യ എ​ണ്ണ വാ​ങ്ങാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള താ​ത്കാ​ലി​ക ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യും അ​മേ​രി​ക്ക​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​പ്പ​തു ദി​വ​സ​ത്തെ താ​ത്കാ​ലി​ക ഇ​ള​വ് അ​മേ​രി​ക്ക അ​നു​വ​ദി​ച്ചി​ത്. ക​ട​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ മാ​ത്ര​മാ​യി​രു​ന്നു ഈ ​അ​നു​മ​തി.

റ​ഷ്യ​ൻ എ​ണ്ണ​യ്ക്കു​ള്ള ഇ​ള​വ് ഏ​പ്രി​ൽ പ​തി​നൊ​ന്നി​ന് അ​വ​സാ​നി​ച്ചു. ഇ​റാ​നി​ൽ നി​ന്നു​ള്ള ഇ​ള​വ് ഏ​പ്രി​ൽ 19-ന് ​അ​വ​സാ​നി​ക്കും. ഇ​ന്ത്യ ഈ ​കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 30 ദ​ശ​ല​ക്ഷം ബാ​ര​ൽ റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു.

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഇ​ള​വു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഇ​ള​വു​ക​ൾ റ​ഷ്യ​യു​ടെ​യും ഇ​റാ​ന്‍റെ​യും സാ​മ്പ​ത്തി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു.

റ​ഷ്യ​ക്കു ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക നേ​ട്ടം യു​ക്രൈ​നി​ലെ യു​ദ്ധം തു​ട​രാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​മെ​ന്നും സെ​ന​റ്റ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​ള​വു നീ​ട്ടി​ന​ൽ​കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നെ​ങ്കി​ലും ട്രം​പ് ഭ​ര​ണ​കൂ​ടം ത​ള്ളു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment