ആക്രി വില്പന: റെയിൽവേനേടിയത് 6813.86 കോടി

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ക്രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ റെ​യി​ൽ​വേ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം നേ​ടി​യ​ത് 6813.86 കോ​ടി രൂ​പ. 6000 കോ​ടി രൂ​പ എ​ന്ന ല​ക്ഷ്യ​ത്തെ മ​റി​ക​ട​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നേ​ട്ടം. 2024- 25 സാ​ന്പ​ത്തി​ക​വ​ർ​ഷം റെ​യി​ൽ​വേ ഈ​യി​ന​ത്തി​ൽ 6641.78 കോ​ടി രൂ​പ നേ​ടി​യി​രു​ന്നു. അ​ധി​ക​മാ​യി ല​ഭി​ച്ച ഈ ​വ​രു​മാ​നം സ്റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം, ശു​ചി​ത്വം, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു തീ​രു​മാ​നം.

യാ​ർ​ഡു​ക​ളി​ലും വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തു​വ​ഴി സാ​ന്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​കു​ന്ന​തു മാ​ത്ര​മ​ല്ല, റെ​യി​ൽ​വേ ഭൂ​മി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടൊ​പ്പം ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ലും റെ​യി​ൽ​വേ വ​ലി​യ നേ​ട്ടം കൈ​വ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2021-22ൽ ​വെ​റും 290 കോ​ടി രൂ​പ​യാ​യി​രു​ന്ന ഇ​ത്ത​രം വ​രു​മാ​നം അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 168 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ച് 777.76 കോ​ടി രൂ​പ​യി​ലെ​ത്തി.

പ​ര​സ്യ​ങ്ങ​ൾ, റെ​യി​ൽ​വേ ആ​സ്തി​ക​ൾ വാ​ണി​ജ്യ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക എ​ന്നി​വ​യ്ക്കൊ​പ്പം മ​റ്റു​ചി​ല സേ​വ​ന​ങ്ങ​ളും അ​ധി​ക വ​രു​മാ​ന​ത്തി​നാ​യി റെ​യി​ൽ​വേ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ 22 ഔ​ട്‌​ലെ​റ്റു​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ അ​നു​വ​ദി​ച്ചു. കൂ​ടാ​തെ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ്, മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ, ന​ഴ്സിം​ഗ് പോ​ഡു​ക​ൾ, ഡി​ജി​റ്റ​ൽ ലോ​ഞ്ചു​ക​ൾ, അ​തി​വേ​ഗ വൈ​ഫൈ, ഹെ​ൽ​ത്ത് കി​യോ​സ്കു​ക​ൾ, ഗെ​യി​മിം​ഗ് സോ​ണു​ക​ൾ തു​ട​ങ്ങി​യ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി യാ​ത്ര​ക്കാ​ർ​ക്കു മി​ക​ച്ച സേ​വ​നം ന​ൽ​കി സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കാ​നും റെ​യി​ൽ​വേ ശ്ര​മി​ക്കു​ന്നു​ണ്ട്.
സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment