കർണാടകയിൽ തന്‍റെ ഗ്രാമത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നുണ്ട്, തനിക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് വിനോദ് സൂ​ർ​വം​ശി​ മനസ് തുറക്കുന്നു

ന​ട​ൻ വി​നോ​ദ് സൂ​ർ​വം​ശി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ ജ​ന്മ​നാ​ടാ​യ ക​ർ​ണാ​ട​ക​യി​ൽ നേ​രി​ടേ​ണ്ടി വ​ന്ന ജാ​തീ​യ​ത​യു​ടെ ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

വി​നോ​ദ് സൂ​ര്യ​വം​ശി​യു​ടെ ജീ​വി​ത​യാ​ത്ര അ​ത്ര സാ​ധാ​ര​ണ​മാ​യി​രു​ന്നി​ല്ല. ഒ​രു സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ആ​രം​ഭി​ച്ച വി​നോ​ദ് പി​ന്നീ​ട് സി​നി​മ​ക​ളി​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചു. വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ശേ​ഷം പ​ഞ്ചാ​യ​ത്ത് പോ​ലു​ള്ള വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ജാ​തീ​യ​മാ​യ വി​വേ​ച​ന​ങ്ങ​ൾ ത​ന്‍റെ നാ​ട്ടി​ൽ എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​യി​രു​ന്നു​വെ​ന്നും, അ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് എ​ങ്ങ​നെ​യാ​ണ് താ​ൻ ഈ ​നി​ല​യി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​റ​ത്തി​ന്‍റെ പേ​രി​ൽ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്നും അ​തി​നാ​ൽ​ത​ന്നെ പ​ല അ​വ​സ​ര​ങ്ങ​ളും ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി അ​ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ത​ന്‍റെ ഗ്രാ​മ​ത്തി​ൽ ഇ​ന്നും ജാ​തീ​യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് വി​നോ​ദ് വെ​ളി​പ്പെ​ടു​ത്തി.

ഗ്രാ​മ​ത്തി​ൽ ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്കും താ​ഴ്ന്ന ജാ​തി​ക്കാ​ർ​ക്കും പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളു​ണ്ട്. ദ​ലി​ത​ർ താ​മ​സി​ക്കു​ന്ന​ത് ഗ്രാ​മ​ത്തി​ന് പു​റ​ത്താ​ണ്. പ​ണ്ട് 12 വ​യ​സ്സു​ള്ള​പ്പോ​ൾ അ​ച്ഛ​നോ​ടൊ​പ്പം ഒ​രു ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ, കാ​ശ് കൊ​ടു​ത്ത​തി​ന് ശേ​ഷ​വും ക​ഴി​ച്ച പാ​ത്രം ഞ​ങ്ങ​ൾ​ക്ക് ത​ന്നെ ക​ഴു​കേ​ണ്ടി വ​ന്നു. ഇ​ന്നും അ​വി​ടു​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. എ​ന്നും വി​നോ​ദ് വ്യ​ക്ത​മാ​ക്കി.

ദാ​രി​ദ്ര്യം നി​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ കു​ട്ടി​ക്കാ​ല​ത്ത് വ​ള​രെ​യ​ധി​കം മാ​ന​സി​ക വി​ഷ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ൻ ക​ട​ന്നു പോ​യ​തെ​ന്നും ത​ന്‍റെ വീ​ട്ടി​ലും ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു. ജി​തേ​ന്ദ്ര കു​മാ​ർ, നീ​ന ഗു​പ്ത, ര​ഘു​ബീ​ർ യാ​ദ​വ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് വി​നോ​ദ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്

Related posts

Leave a Comment