പെ​ട്ടെ​ന്നു ശ​ബ്ദം കേ​ട്ടു, വെ​ടി​മ​രു​ന്നു നി​റ​ച്ചി​രു​ന്ന​വ​ര്‍​ക്ക് ആ​ർ​ക്കും ഓ​ടാ​ൻ സാ​ധി​ച്ചി​ല്ല: ശ​ബ്ദം കേ​ട്ട​യു​ട​നെ ഓ​ടി​യ​തു​കൊ​ണ്ടാ​ണ് ജീ​വ​നോ​ടെ ഇ​രി​ക്കു​ന്ന​ത്: ന​ടു​ക്കം​മാ​റാ​തെ സ്ഫോ​ട​ന​ത്തി​ല്‍​നി​ന്ന്ര​ക്ഷ​പ്പെ​ട്ട സ​ഹോ​ദ​രി​മാ​ർ

തൃ​ശൂ​ര്‍: എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​ന​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട സ​ഹോ​ദ​രി​മാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍. പെ​ട്ടെ​ന്നു ശ​ബ്ദം കേ​ട്ടെ​ന്നും വെ​ടി​മ​രു​ന്നു നി​റ​ച്ചി​രു​ന്ന​വ​ര്‍​ക്കൊ​ന്നും ഓ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും സ​ഹോ​ദ​രി​മാ​രാ​യ സു​ഭ​ദ്ര, വ​ത്സ​ല എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഓ​ടു​മ്പോ​ള്‍ പാ​ട​ത്തൊ​ക്കെ തീ ​പി​ടി​ക്കു​ന്ന​ത് ക​ണ്ടു. ഭ​ക്ഷ​ണം ക​ഴി​ച്ച് വ​ന്ന് 3.30 ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സ​ഹോ​ദ​രി​മാ​ര്‍ പ​റ​ഞ്ഞു.

“തി​രി നി​റ​യ്ക്കു​ന്ന ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഞ​ങ്ങ​ളു​ടെ അ​ടു​ത്ത് അ​ഞ്ച് പേ​രോ​ളം ഉ​ണ്ടാ​യി​രു​ന്നു. പ​ണി ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഓ​ടാ​ന്‍ പ​റ്റി​യ​ത്. എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.
തു​ട​ര്‍​ച്ച​യാ​യി പൊ​ട്ടി​ത്തെ​റി​ക​ള്‍ ഉ​ണ്ടാ​യി. ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ​പ്പോ​ള്‍ ഒ​രാ​ള്‍​ക്കു വീ​ണു പ​രി​ക്കേ​റ്റു. പൊ​ള്ള​ലേ​റ്റ ഒ​രു​തൊ​ഴി​ലാ​ളി​യെ ക​ണ്ടു…’- വ​ത്സ​ല പ​റ​ഞ്ഞു.

ര​ണ്ടു വ​ര്‍​ഷ​മാ​യി വെ​ടി​ക്കെ​ട്ട് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും ശ​ബ്ദം കേ​ട്ട​യു​ട​നെ ഓ​ടി​യ​തു​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ്രാ​യ​മാ​യ ഒ​രു അ​മ്മ ജോ​ലി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ ഉ​ച്ച​യ്ക്ക് തി​രി​കെ പോ​യ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടെ​ന്നും സ​ഹോ​ദ​രി​മാ​ര്‍ പ​റ​ഞ്ഞു. ഓ​ടു​ന്ന​തി​നി​ടെ സു​ഭ​ദ്ര​യു​ടെ ത​ല​യി​ല്‍ എ​ന്തോ വീ​ണു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts

Leave a Comment