‘മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചു, അ​തോ​ടെ നാ​ട്ടി​ലെ സ​ല്‍​പ്പേ​ര് എ​ല്ലാം പോ​യി’: ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്ക് നാ​ട്ടി​ല്‍ ചീ​ത്ത​പ്പേ​രാ​യെ​ന്ന് ന​ടി ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി. താ​ര​ത്തി​ന്‍റെ ര​സ​ക​ര​മാ​യ പ​രാ​തി​യാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

എ​ത്ര​യും പ്രി​യ​പ്പെ​ട്ട കേ​ര​ള മു​ഖ്യ​മ​ന്ത്രി ശ്രീ ​പി​ണ​റാ​യി വി​ജ​യ​ന്‍ സാ​ര്‍, എ​നി​ക്ക് നി​ങ്ങ​ളെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്, ബ​ഹു​മാ​ന​മാ​ണ്. പ​ക്ഷേ ഇ​ന്ന് മു​ത​ല്‍ നി​ങ്ങ​ള്‍ പ​റ​യു​ന്ന ഒ​രു കാ​ര്യ​വും ഞാ​ന്‍ അ​നു​സ​രി​ക്കി​ല്ല. കാ​ര​ണം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സം മു​ന്നേ നി​ങ്ങ​ള്‍ ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടു.

ചൂ​ട് കൂ​ടി​വ​രി​ക​യാ​ണ്. എ​ല്ലാ​വ​രും വെ​ള്ളം കു​ടി​ക്കു​ക, രാ​വി​ലെ 10 മു​ത​ല്‍ 3 വ​രെ വെ​യി​ല​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, അ​ങ്ങ​നെ സൂ​ക്ഷി​ക്കു​ക എ​ന്നൊ​ക്കെ പ​റ​ഞ്ഞ് നി​ങ്ങ​ള്‍ ഒ​രു പോ​സ്റ്റ് ഇ​ട്ടു. ഒ​രു കേ​ര​ള സി​വി​ലി​യ​ന്‍ എ​ന്ന നി​ല​യ്ക്ക് ഞാ​ന്‍ അ​ത് അ​നു​സ​രി​ക്ക​ണം. നി​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​നം കൊ​ണ്ട് ഞാ​ന​ത് അ​നു​സ​രി​ച്ചു. ആ ​പോ​സ്റ്റി​ല്‍ നി​ങ്ങ​ള്‍ പ​റ​ഞ്ഞു സ​ണ്‍ ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കു​ക എ​ന്ന്.

ഇ​ന്ന് എ​ന്‍റെ നാ​ട്ടി​ല്‍ ഒ​രു തെ​യ്യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ത​റ​വാ​ട്ടി​ലെ തെ​യ്യ​ത്തി​ന് ഞാ​ന്‍ സ​ണ്‍ ഗ്ലാ​സ് വ​ച്ച് പോ​യി. കാ​ര​ണം എ​ന്നോ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ്. ഇ​പ്പോ​ള്‍ എ​ന്നെ നാ​ട്ടി​ല്‍ എ​ന്തൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​തെ​ന്ന് നി​ങ്ങ​ള്‍​ക്ക് അ​റി​യു​മോ? ഓ, ​ഓ​ള് വ​ല്യ മ​മ്മൂ​ട്ടി ആ​യീ​ന്നാ വി​ചാ​രം. കു​ഞ്ഞ​മ്പൂ​ന്‍റെ പെ​ണ്ണ് എ​ങ്ങ​നെ ന​ട​ന്നീ​ന്? ഇ​പ്പോ നോ​ക്ക​റോ, ഓ​ള്‍​ക്ക് ഇ​ത് വ​ച്ചാ​ലേ കാ​ണൂ തെ​യ്യ​ത്തി​നെ.

ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് ആ​യി​രു​ന്നു തെ​യ്യം. അ​പ്പോ​ള്‍ ഞാ​ന്‍ ഇ​ത് വ​ച്ചി​ട്ട് തെ​യ്യ​ത്തി​നെ ന​ല്ലോ​ണം തൊ​ഴാം എ​ന്ന് വി​ചാ​രി​ച്ചു. അ​തു​മ​ല്ല, മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ല്ലേ. അ​പ്പോ​ള്‍ നി​ങ്ങ​ള്‍ ആ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ടു​മ്പോ​ള്‍ അ​തി​ന്‍റെ താ​ഴെ പ​റ​യ​ണ്ടേ, സ​ണ്‍ ഗ്ലാ​സ് വ​ച്ച് വ​രു​ന്ന പെ​ണ്‍​പി​ള്ളേ​രെ കു​റ്റം പ​റ​യു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് ത​ക്ക​താ​യ ശി​ക്ഷ കൊ​ടു​ക്കു​മെ​ന്ന്. അ​തെ​ന്താ നി​ങ്ങ​ള്‍ ഇ​ടാ​ത്ത​ത്. ഞാ​നി​പ്പോ​ള്‍ അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച വി​ത്താ​ണ് നാ​ട്ടി​ല്‍. ഞാ​നു​ണ്ടാ​ക്കി​യ എ​ല്ലാ സ​ല്‍​പ്പേ​രും നി​ങ്ങ​ള്‍ ക​ള​ഞ്ഞി​ല്ലേ എ​ന്ന് ശ്രീ​വി​ദ്യ മു​ല്ല​ശേ​രി പ​റ​ഞ്ഞു.

Related posts

Leave a Comment