അ​വാ​ർ​ഡ് നി​ശ​യി​ൽ നി​താ അം​ബാ​നി​യെ ചേ​ച്ചി​യെ​ന്ന് വി​ളി​ച്ചു: ഹ​ലോ എ​ന്ന് തി​രി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ മാം ​എ​ന്ന് തി​രു​ത്തി: നാ​ക്ക് പി​ഴ​യി​ൽ ആ​ലി​യ ഭ​ട്ടി​ന് സം​ഭ​വി​ച്ച​ത്…

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ​താ​ണ് ആ​ലി​യ ഭ​ട്ട്. പി​ന്നീ​ട് സ​ഹ​താ​ര​മാ​യും നാ​യി​ക​യാ​യും തി​ള​ങ്ങു​ക​യാ​യി​രു​ന്നു. സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം. മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ കൂ​ടി സി​നി​മാ​പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​വും ബാ​ക്ക് സ​പ്പോ​ര്‍​ട്ടു​മാ​ണ് ഇ​ത്ര​യെ​ളു​പ്പം ആ​ലി​യ ക​രി​യ​റി​ല്‍ വ​ള​രാ​നു​ള്ള കാ​ര​ണം. ക​പൂ​ര്‍ കു​ടും​ബ​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി ര​ണ്‍​ബീ​ര്‍ ക​പൂ​റി​ന്‍റെ ഭാ​ര്യ​യാ​യി എ​ത്തി​യ​തോ​ടെ ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​മാ​രി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​യി ആ​ലി​യ. എ​ന്തും ത​നി​ക്ക് ഇ​ണ​ങ്ങു​മെ​ന്ന അ​മി​ത ശു​ഭാ​പ്തി​വി​ശ്വാ​സ​വും ആ​ലി​യ​യ്ക്ക് അ​ക്കൂ​ട്ട​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ഈ​യ​ടു​ത്ത് മും​ബൈ​യി​ൽ ന​ട​ന്ന ചേ​ത​ക് സ്ക്രീ​ൻ അ​വാ​ര്‍​ഡ്സ് 2026ൽ ​അ​വ​താ​ര​ക​യാ​യി എ​ത്തി​യ ആ​ലി​യ​യ്ക്ക് അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം വ​ലി​യ തി​രി​ച്ച​ടി​യാ​യി. ആ​ലി​യ​യു​ടെ അ​വ​ത​ര​ണ​ത്തി​നും വാ​ച​ക​ക​സ​ര്‍​ത്തു​ക​ള്‍​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നു.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വൈ​റ​ലാ​കു​ന്ന​ത് അ​വ​താ​ര​ക ആ​ലി​യ ഭ​ട്ടും റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ അ​ധ്യ​ക്ഷ നി​ത അം​ബാ​നി​യും ത​മ്മി​ലു​ള്ള ചെ​റി​യൊ​രു സം​ഭാ​ഷ​ണ​മാ​ണ്. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കാ​ൻ നി​ത​യെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് ആ​ലി​യ​യാ​യി​രു​ന്നു.

എ​ല്ലാ​വ​രും ബ​ഹു​മാ​ന​ത്തോ​ടെ നി​ത മാം ​എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ ആ​ലി​യ അ​മി​ത സ്വാ​ത​ന്ത്ര്യം കാ​ട്ടി ‘ഭാ​ബി’ (ചേ​ച്ചി) എ​ന്നാ​ണ് നി​ത​യെ വി​ളി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ​യു​മാ​യി താ​ൻ എ​ത്ര​ത്തോ​ളം അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് എ​ല്ലാ​വ​രെ​യും കാ​ണി​ക്കാ​നാ​ണ് ആ​ലി​യ ആ​ഗ്ര​ഹി​ച്ച​തെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ സ്റ്റേ​ജി​ലെ​ത്തി​യ നി​ത അം​ബാ​നി ല​ളി​ത​മാ​യ ഒ​രു ‘ഹ​ലോ’ ഉ​പ​യോ​ഗി​ച്ച് ആ​ലി​യ​യ്ക്ക് ത​ന്‍റെ സ്ഥാ​നം കാ​ണി​ച്ചു​കൊ​ടു​ത്തു. തു​ട​ര്‍​ന്ന് വീ​ണ്ടും ‘ഹ​ലോ ആ​ലി​യ’ എ​ന്ന് പ​റ​ഞ്ഞ് നി​ത ഒ​രു ചെ​റി​യ ചി​രി ചി​രി​ച്ചു. ആ ​ചി​രി​യോ​ടെ ത​ന്നെ ആ​ലി​യ​ക്ക് കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സ്സി​ലാ​യി. തൊ​ട്ട​ടു​ത്ത നി​മ​ഷം ആ​ലി​യ ‘ നി​ത മാം ​താ​ങ്ക്യൂ സോ ​മ​ച്ച്’ എ​ന്നു പ​റ​ഞ്ഞ് തി​രു​ത്തു​ക​യും ചെ​യ്തു. ആ​ലി​യ​യു​ടെ മു​ഖ​ത്തും ആ ​ഭാ​വ​വ്യ​ത്യാ​സം പ്ര​ക​ട​മാ​യി​ത്ത​ന്നെ കാ​ണാം. ആ ​നി​മി​ഷം സ്റ്റേ​ജി​ലും ചു​റ്റു​മു​ള്ള​വ​രും ഒ​റ്റ നി​മി​ഷം നി​ശ​ബ്ദ​മാ​യി​രു​ന്നു.

ആ​ലി​യ​യു​ടെ നാ​ക്കു​പി​ഴ​യി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി. അം​ബാ​നി കു​ടും​ബ​ത്തോ​ടു​ള്ള അ​ടു​പ്പം ആ​ലി​യ​യു​ടെ വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ച​താ​ണ്, അ​ത് അ​റി​യാ​തെ വ​ന്ന​താ​ണ് എ​ന്നാ​ണ് പി​ന്തു​ണ​ച്ച​വ​ര്‍ കു​റി​ച്ച​ത്.

എ​ന്നാ​ല്‍ പ്ര​തി​കൂ​ല ക​മ​ന്‍റു​ക​ളും ട്രോ​ളു​ക​ളു​മാ​ണ് കൂ​ടു​ത​ല്‍. ‘ഭാ​ബി’ എ​ന്ന് വി​ളി​ച്ച​ത് നി​ത​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല, അ​തു​കൊ​ണ്ടാ​ണ് ഒ​രു ചി​രി​യി​ലൂ​ടെ അ​ത് തി​രു​ത്തി​യ​ത്, നി​ത അം​ബാ​നി​യി​ൽ നി​ന്ന് ആ​ലി​യ ഭ​ട്ട് ഒ​രു പാ​ഠം പ​ഠി​ച്ചു, ആ​ലി​യ​യെ റോ​സ്റ്റ് ചെ​യ്ത് നി​ത അം​ബാ​നി…’ എ​ന്നൊ​ക്കെ​യാ​ണ് പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രു​ടെ ക​മ​ന്‍റു​ക​ള്‍.

Related posts

Leave a Comment