2000 രൂപയുടെ നിറമിളകുന്നതു കാര്യമാക്കേണ്ട! യഥാര്‍ഥ 2000 രൂപയുടെ നോട്ട് തുണിയില്‍ ഉരച്ചാല്‍ ടര്‍ബോ ഇലക്ട്രിക് പ്രഭാവം ഉണ്ടാകും

2000ന്യൂഡല്‍ഹി: ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്തു സ്വര്‍ണം കണ്ടുകെട്ടുമെന്ന പ്രചാരണങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങളില്‍ സത്യമില്ലെന്നും അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. 2000 രൂപ നോട്ടിന്റെ നിറമിളകുന്നതില്‍ അസ്വാഭാവികതയില്ല. നോട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ഇന്റാഗ്ലിയോ (മുദ്രണം ചെയ്യുന്ന) രീതിയിലുള്ള സംവിധാനമാണിത്. തുണിയില്‍ ഉരയ്ക്കുകയാണെങ്കില്‍ യഥാര്‍ഥ 2000 രൂപ നോട്ടില്‍ നിന്ന് ടര്‍ബോ ഇലക്ട്രിക് പ്രഭാവം ഉണ്ടാകും. ഇതു കൊണ്ടാണ് നിറമിളകുന്നത്.

നോട്ട് അസാധുവാക്കിയ നവംബര്‍ എട്ട് അര്‍ധ രാത്രി മുതല്‍ വ്യാപകമായി സ്വര്‍ണ വില്പന നടന്നതായി സംശയിക്കുന്ന ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന തുടങ്ങിയിരുന്നു.എല്ലാ ജ്വല്ലറികളോടും ഈ മാസം വില്പനയുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ്, ആദായനികുതി വകുപ്പ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്ക് ലോക്കറുകള്‍ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

Related posts