വാഷിംഗ്ടൺ ഡിസി: ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ മയാമിയിൽ ഡിസംബറിൽ നടക്കുന്ന ഉച്ചകോടിയിൽ പുടിനും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ട്രംപ് പറഞ്ഞു.
പക്ഷേ, പുടിൻ വരുമോ എന്ന കാര്യം സംശയമാണ്. എല്ലാവരുമായും ചർച്ച നടത്തണമെന്നതാണ് തന്റെ ആഗ്രാഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഡിസംബർ 14, 15 തീയതികളിലാണ് ഉച്ചകോടി. കോവിഡ് ലോക് ഡൗൺ മൂലവും തുടർന്ന് യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലുള്ള ഒറ്റപ്പെടുത്തൽ മൂലവും 2019 മുതൽ പുടിൻ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാറില്ല.
