സ്പെ​യി​നി​നെ നാ​റ്റോ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ ട്രം​പി​ന്‍റെ നീ​ക്കം

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന​തി​നു സ​ഹാ​യം ന​ല്കാ​തി​രു​ന്ന സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് ഉ​ചി​ത​മാ​യ ശി​ക്ഷ ന​ല്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്നു. സ്പെ​യി​നി​നെ നാ​റ്റോ സൈ​നി​ക​സ​ഖ്യ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക, ഫാ​ക്‌​ലാ​ൻ​ഡ് ദ്വീ​പു​ക​ളി​ലെ ബ്രി​ട്ടീ​ഷ് ഉ​ട​മ​സ്ഥ​ത നി​രാ​ക​രി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ ട്രം​പ് ഭ​ര​ണ​കൂ​ടം പ​രി​ഗ​ണി​ക്കു​ന്ന​താ​യി റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റേ​നി​യ​ൻ യു​ദ്ധ​ത്തി​ൽ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പാ​യ പെ​ന്‍റ​ഗ​ൺ ത​യാ​റാ​ക്കി​യ ഇ-​മെ​യി​ൽ കു​റി​പ്പി​ലാ​ണ് ഈ ​ന​യം​മാ​റ്റ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​റാ​നെ ആ​ക്ര​മി​ക്കാ​നാ​യി അ​മേ​രി​ക്ക​ൻ സേ​ന​യ്ക്ക് സ്പാ​നി​ഷ് വ്യോ​മ​താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് അ​വി​ടു​ത്തെ പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സ് നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, സ്പെ​യി​നി​നെ നാ​റ്റോ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ നീ​ക്കം ഫ​ല​പ്ര​ദ​മാ​യേ​ക്കി​ല്ല. അം​ഗ​രാ​ജ്യ​ങ്ങ​ളെ നാ​റ്റോ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ നി​യ​മ​പ​ര​മാ​യി വ​കു​പ്പി​ല്ലെ​ന്നാ​ണു ചി​ല വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്.

തെ​ക്ക​ൻ അ​റ്റ്‌​ലാ​ന്‍റി​ക്കി​ൽ അ​ർ​ജ​ന്‍റീ​ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന ഫാ​ക്‌​ലാ​ൻ​ഡ് ദ്വീ​പു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത ബ്രി​ട്ട​നാ​ണെ​ന്ന ന​യം മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചും ട്രം​പ് ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്നു. 1982ൽ ​ദ്വീ​പി​നു​വേ​ണ്ടി​യു​ള്ള യു​ദ്ധ​ത്തി​ൽ ബ്രി​ട്ട​നോ​ട് അ​ർ​ജ​ന്‍റീ​ന തോ​റ്റി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യി​ൽ നി​ല​വി​ൽ ട്രം​പി​ന്‍റെ സു​ഹൃ​ത്താ​യ ഹാ​വി​യ​ർ മി​ലേ​യാ​ണ് പ്ര​സി​ഡ​ന്‍റ്.

യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​റാ​ൻ അ​ട​ച്ച ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ ബ്രി​ട്ട​ന​ട​ക്ക​മു​ള്ള നാ​റ്റോ രാ​ജ്യ​ങ്ങ​ൾ സ​ഹാ​യി​ക്കാ​തി​രു​ന്ന​തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ ഭീ​രു​വാ​ണെ​ന്നു​വ​രെ ട്രം​പ് അ​ധി​ക്ഷേ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ നാ​വി​ക ഉ​പ​രോ​ധ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത് യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നാ​ണ് ബ്രി​ട്ട​ന്‍റെ​യും ഫ്രാ​ൻ​സി​ന്‍റെ​യും നി​ല​പാ​ട്. അ​മേ​രി​ക്ക നാ​റ്റോ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. 76 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു നാ​റ്റോ നേ​രി​ടു​ന്ന​തെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ അ​മേ​രി​ക്ക പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യേ​ക്കാം.

Related posts

Leave a Comment