ജി 20-​യി​ൽ പു​ടി​ൻ പ​ങ്കെ​ടു​ക്ക​ണം: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ജി-20 ഉ​ച്ച​കോ​ടി​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ലെ മ​യാ​മി​യി​ൽ ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പു​ടി​നും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

പ​ക്ഷേ, പു​ടി​ൻ വ​രു​മോ എ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. എ​ല്ലാ​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്രാ​ഹ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സം​ബ​ർ 14, 15 തീ​യ​തി​ക​ളി​ലാ​ണ് ഉ​ച്ച​കോ​ടി. കോ​വി​ഡ് ലോ​ക് ഡൗ​ൺ മൂ​ല​വും തു​ട​ർ​ന്ന് യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഒ​റ്റ​പ്പെ​ടു​ത്ത​ൽ മൂ​ല​വും 2019 മു​ത​ൽ പു​ടി​ൻ ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​റി​ല്ല.

Related posts

Leave a Comment