കൊല്ലം: തൃശൂർ പൂരം പ്രമാണിച്ച് കൊല്ലം- തൃശൂർ റൂട്ടിൽ നാളെ അൺ റിസർവ്ഡ് സ്പെഷൽ മെമു ട്രെയിൻ അനുവദിച്ച് റെയിൽവേ.ട്രെയിൻ നമ്പർ 06187 കൊല്ലം.- തൃശൂർ മെമു കൊല്ലത്ത് നിന് രാവിലെ 8.20 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് തൃശൂരിൽ എത്തും.
തിരികെയുള്ള സർവീസ് ( 06188) തൃശൂരിൽ നിന്ന് രാത്രി 9.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ . 2.30 ന് കൊല്ലത്ത് എത്തും. ഇരു ട്രെയിനുകൾക്കും കൊല്ലത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
