പുതിയ സുഹൃത്തിനെകിട്ടിയ സന്തോഷത്തിൽ ചെയിൻസ്മോക്കർസ് ചിത്രം പങ്കുവച്ചു… ലാലേട്ടൻ ഫാൻസ് കമന്‍റ് ബോക്സ് തൂക്കി !

ദ് ​ചെ​യി​ന്‍ സ്മോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​രാ​യ അ​മേ​രി​ക്ക​ന്‍ ഇ​ഡി​എം- പോ​പ്പ് താ​ര​ങ്ങ​ളാ​യ അ​ല​ക്സ് പാ​ല്‍, ഡ്രൂ ​ടാ​ഗ​ര്‍​ട്ട് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മു​ള്ള മോ​ഹ​ന്‍​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ പു​തി​യ കൂ​ട്ടു​കാ​ര​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചെ​യി​ൻ സ്മോ​ക്കേ​ഴ്സ് ഫോ​ട്ടോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ തോ​ളി​ൽ ക​യ്യി​ട്ട് ചെ​യി​ൻ​സ്മോ​ക്കേ​ഴ്സ് താ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള യു​വ​സം​ഗീ​ത​ജ്ഞ​ർ​ക്കൊ​പ്പം പ്രി​യ​താ​ര​ത്തെ ക​ണ്ട​ത് മ​ല​യാ​ളി​ക​ൾ ശ​രി​ക്കും ആ​ഘോ​ഷ​മാ​ക്കി. താ​രം ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സി​ന്‍റെ ലൈ​വ് ഷോ ​കാ​ണാ​ൻ അ​മേ​രി​ക്ക​യി​ലെ​ത്തി​യി​രു​ന്നു.

പ​രി​പാ​ടി​ക്ക് മു​ന്‍​പാ​ണ് മോ​ഹ​ന്‍​ലാ​ലു​മാ​യി ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് സം​ഗീ​ത​ജ്ഞ​രാ​യ അ​ല​ക്സ് പാ​ലും, ഡ്രൂ ​ടാ​ഗാ​ർ​റ്റും ക​ണ്ടു​മു​ട്ടി​യ​ത്. ഇ​ല​ക്ട്രോ​ണി​ക് ഡാ​ൻ​സ് മ്യൂ​സി​ക്, പോ​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പേ​ര് കേ​ട്ട ദ് ​ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘സെ​ൽ​ഫി’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ‘ക്ലോ​സ​ർ, ‘ഡോ​ണ്‍​ഡ് ലെ​റ്റ് മീ ​ഡൗ​ണ്‍’, ‘സം​തി​ങ് ലൈ​ക്ക് ദി​സ്’ തു​ട​ങ്ങി ഹി​റ്റ് പാ​ട്ടു​ക​ളും ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സി​ന്‍റെ സൃ​ഷ്ടി​ക​ളാ​ണ്

ഇ​ന്ത്യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് മും​ബൈ​യി​ലും ഡ​ല്‍​ഹി​യി​ലും ഇ​തി​നു​മു​ന്‍​പ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​കാ​ശ് അം​ബാ​നി​യു​ടെ വി​വാ​ഹാ​ഘോ​ഷ​ത്തി​ലും മെ​യി​ന്‍ ഡി​ജെ​മാ​രാ​യി ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് എ​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​നെ ചേ​ര്‍​ത്തു​പി​ടി​ച്ച് നി​ല്‍​ക്കു​ന്ന പോ​സ്റ്റി​ല്‍ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി ക​മ​ന്‍റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റി​ന് താ​ഴെ മു​ഴു​വ​ൻ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ളാ​ണ്.

ദീ​പ​ക് ദേ​വ്, ത​രു​ൺ മൂ​ർ​ത്തി, നീ​ര​ജ് മാ​ധ​വ്, ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ്, സ​യ​നോ​ര, ജ്യോ​ത്സ്ന രാ​ധാ​കൃ​ഷ്ണ​ൻ, മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളാ​ണ് ഫോ​ട്ടോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ‘അ​പ്പൊ ഇ​താ​യി​രു​ന്ന​ല്ലേ യു​എ​സി​ല്‍ പ​രി​പാ​ടി’ എ​ന്ന് ര​സ​ക​ര​മാ​യ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തേ​ത് യൂ​ണി​വേ​ഴ്സ്’ എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍റെ ആ​ശ്ച​ര്യ ക​മ​ന്‍റ്. സ്റ്റീ​ഫ​ൻ എ​നി​ക്ക് നി​ങ്ങ​ളെ മ​ന​സ്സി​ലാ​കു​ന്നി​ല്ല’ എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ര​സ​ക​ര​മാ​യ ക​മ​ന്‍റ്.

Related posts

Leave a Comment