റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ‘ഥാ​ർ’ വ​ട്ട​മി​ട്ടു ക​റ​ക്കി അ​ഭ്യാ​സം; ചി​ത്രീ​ക​രി​ച്ച യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

റോ​ഡി​ൽ അ​പ​ക​ട​ന​ട​പ​ടി​ക​ളു​മാ​യി വീ​ണ്ടും ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ പ്രേ​മി​ക​ൾ. ജ​യ്പൂ​രി​ലെ പ്ര​ധാ​ന ജ​ങ്ഷ​നി​ൽ ക​റു​ത്ത മ​ഹീ​ന്ദ്ര ഥാ​ർ വ​ട്ട​മി​ട്ടു ക​റ​ക്കി അ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​ൻ അ​തി​സാ​ഹ​സി​ക​മാ​യി വാ​ഹ​ന​ത്തി​ന് തൊ​ട്ട​ടു​ത്ത് നി​ന്ന യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യാ​ണ് വ​ണ്ടി​യി​ടി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

വൈ​ശാ​ലി ന​ഗ​റി​ലെ അ​മ്ര​പാ​ലി സ​ർ​ക്കി​ളി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. വാ​ഹ​ന​ങ്ങ​ൾ കു​റ​വു​ള്ള സ​മ​യം നോ​ക്കി ക​റു​ത്ത ഥാ​ർ ജ​ങ്ഷ​നി​ൽ പ​ത്തോ​ളം ത​വ​ണ​യാ​ണ് അ​തി​വേ​ഗ​ത്തി​ൽ ക​റ​ക്കി​യ​ത്.

വാ​ഹ​ന​ത്തി​ന് തൊ​ട്ട​ടു​ത്ത് നി​ന്ന് റീ​ൽ​സ് റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​ന് നേ​രെ നി​യ​ന്ത്ര​ണം വി​ട്ട​തു​പോ​ലെ ഥാ​ർ പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും അ​യാ​ൾ പെ​ട്ടെ​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വൈ​ശാ​ലി ന​ഗ​ർ പൊ​ലീ​സ് കേ​സ് എ​ടു​ത്തു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഡ്രൈ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment