ജെൻസി കോർപറേറ്റ് ലോകം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവച്ചിരിക്കുന്നത്. വളരെ സത്യസന്ധതമായി ജോലിസ്ഥലത്തെ മാനേജർക്ക് അയച്ച അവധി അപ്ലിക്കേഷനും അതിനു അപ്രതീക്ഷിതമായി ലഭിക്കുന്ന മറുപടിയുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത്.
ചെറിയ ഒരു ഇമെയിലിൽ തുങ്ങിയത് ഇന്ന് ജോലി സ്ഥലത്ത് സാഹചര്യങ്ങൾ എങ്ങനെ മാറിയിരിക്കുന്നു എന്നുള്ളതിനു തെളിവാണ്. ഒരു കോർപറേറ്റ് ജീവനക്കാരി സാധാരണ രീതികളിൽ നിന്നും വ്യത്യസ്തമായി മാനേജർക്കയച്ച ഇമെയിലാണ് സമൂഹ മാധ്യമങ്ങളിൽ കറങ്ങികൊണ്ടിരിക്കുന്നത്.
സാധാരണയായി കാണുന്ന പരമ്പരാഗതമായ ഇമെയിൽ മാതൃകയിൽ നിന്നും വ്യത്യസ്തമായ ഒരു ജെൻസി ശൈലിയിൽ വന്ന ഇമെയിലിനു മറുപടിയായി മാനേജരുടെ ക്ഷമയും അപ്രതീക്ഷിതമായ വാക്കുകളുമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിസ്ഥലത്ത് തനിക്ക് നല്ല പ്രശർ ഉണ്ടായിരുന്നുവെന്നും അതിനാൽ അതിൽനിന്നു മുക്തി നേടാനും ഒരു പുതിയ സിനിമ തിയറ്ററുകളിൽ ഇറങ്ങുന്നതിനു മുന്പ് നാലു ദിവസം ലീവ് വേണമെന്നും തനിക്ക് മറ്റു കാര്യങ്ങൾ ചെയ്ത് തീർക്കാനും ഉണ്ടെന്ന് യുവതി മനോഹരമായി ജെൻസി സ്റ്റൈലിൽ ഇമെയിലിൽ പറഞ്ഞുവയ്ക്കുന്നു. ഓകെ ബെസ്റ്റി, ലീവ് അപ്രൂവ്ഡ് എന്ന് മാനേജർ മറുപടിയും നല്കുന്നു.
സമിശ്ര പ്രതികരണങ്ങളാണ് ഈ പോസ്റ്റ് വൈറലായതോടെ ലഭിക്കുന്നത്. ആളുകൾ ഇതെവിടെയാണ് ഇങ്ങനെയൊരു രീതിയെന്നും, ചില ബോസുകളൊന്നും അത്തരത്തിലുള്ള മെയിലുകൾ അംഗീകരിക്കില്ലെന്നും, മറ്റു ചിലർ ഇങ്ങനെയുള്ള ഭാഷകളൊന്നും കോർപറേറ്റ് രീതികൾക്ക് ചേർന്നതല്ലെന്നും അഭിപ്രായപെട്ടു.
