തൃ​ശൂ​ർ പൂ​രം ക​ള​റാ​ക്കാ​ൻ ‘പൂ​ത്തി​രി’ എന്ന കോഡിൽ ലഹരി വിൽപന: പാൽ വണ്ടിയിൽ പോയാൽ പിടിക്കില്ലെന്ന് കരുതി ഇറങ്ങി: എ​ക്‌​സൈ​സുകാർ കൈയോടെ തൂക്കി

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ൽ. കു​ന്നം​കു​ളം കൊ​ട്ടോ​ൽ ദേ​ശ​ത്ത് പൊ​ന്ന​നേം​കാ​ട് വീ​ട്ടി​ൽ ഹ​ബീ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ കൈ​യി​ൽ നി​ന്നും 2.5 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും 200 ഗ്രാം ​ക​ഞ്ചാ​വും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ൽ 2.5 കോ​ടി വി​ല മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

പാ​ൽ വ​ണ്ടി​യി​ലാ​ണ് ഹ​ബീ​ബ് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്തി​യി​രു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ക​ള​റാ​ക്കാ​ൻ ‘പൂ​ത്തി​രി’ എ​ന്ന പ്ര​ത്യേ​ക കോ​ഡി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ല​ഹ​രി വി​ൽ​പ്പ​ന.

മ​യ​ക്കു​മ​രു​ന്ന് നേ​രി​ട്ട് തൃ​ശൂ​രി​ലേ​ക്ക് എ​ത്തി​ച്ച ശേ​ഷം പ്ര​ത്യേ​ക ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ‘പൂ​ത്തി​രി ഓ​ണാ​യി​ട്ടു​ണ്ട്’ എ​ന്ന കോ​ഡ് ന​ൽ​കും. ഇ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി തു​ട​ങ്ങു​ന്ന​താ​ണ് രീ​തി​യെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment