തൃശൂർ: ഇന്ന് തൃശൂർ പൂരം. കൊടും ചൂടിനെ വകവയ്ക്കാതെ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം.
വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനും ചരിത്രത്തിലാദ്യമായി കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കാനും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തീരുമാനിച്ചു. ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇത്തവണ നടക്കുക.
11 -ന് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം നടക്കുന്നത്. ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റേയും ഓരോ കതിന മുഴങ്ങും. നാളത്തെ പകൽ പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.
