ബംഗളൂരുവിലെ ഗൂഗിൾ ഓഫീസിൽ ജോലി ചെയ്യുന്ന മനീഷ് സിംഗ് എന്ന യുവാവ് തന്റെ അപ്പുപ്പനെ ക്യാമ്പസ് ചുറ്റിക്കാണിക്കാൻ കൊണ്ടുപോയതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
തന്റെ കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകൾ അപ്പുപ്പനൊപ്പം വീണ്ടും പുതുക്കാനാണ് മനീഷ് ഇങ്ങനെയൊരു ദിവസം തിരഞ്ഞെടുത്തത്. ഗൂഗിൾ ക്യാമ്പസിലെ കഫറ്റീരിയയിൽ ഇരുന്ന് ഇരുവരും ഉച്ചഭക്ഷണം കഴിക്കുകയും, അപ്പുപ്പനൊപ്പം ക്യാമ്പസിലൂടെ സൈക്കിൾ ചവിട്ടി സമയം ചെലവഴിക്കുകയും ചെയ്തു.
തന്റെ പേരക്കുട്ടി ജോലി ചെയ്യുന്ന ലോകനിലവാരമുള്ള ഓഫീസ് നേരിട്ട് കാണാൻ സാധിച്ചതിലെ സന്തോഷവും അഭിമാനവും ആ അപ്പുപ്പന്റെ മുഖത്ത് വ്യക്തമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നു കഴിഞ്ഞു.
“അദ്ദേഹത്തിന്റെ ചിരിയാണ് എനിക്ക് എല്ലാം എന്ന അടികുറിപ്പോടെയാണ് മനീഷ് വീഡിയോ പങ്കുവച്ചത്. അപ്പൂപ്പനും മനീഷും ഒരുമിച്ച് സമയം ചിലവഴിക്കുന്നത് മനോഹരവും ഹൃദസ്പർശിയുമാണെന്ന് പലരും കുറിച്ചു.
