അപ്പൂപ്പനുമായി ഗൂഗിൾ ക്യാമ്പസിൽ സൈക്കിൾ സവാരി ! ഹൃദയസ്പർശിയായ വീഡിയോ; പതിനായിരങ്ങളുടെ മനസ് നിറച്ചെന്ന് സോഷ്യൽ മീഡിയ

ബം​ഗ​ളൂ​രു​വി​ലെ ഗൂ​ഗി​ൾ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന മ​നീ​ഷ് സിം​ഗ് എ​ന്ന യു​വാ​വ് ത​ന്‍റെ അ​പ്പു​പ്പ​നെ ക്യാ​മ്പ​സ് ചു​റ്റി​ക്കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​യ​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ൾ അ​പ്പു​പ്പ​നൊ​പ്പം വീ​ണ്ടും പു​തു​ക്കാ​നാ​ണ് മ​നീ​ഷ് ഇ​ങ്ങ​നെ​യൊ​രു ദി​വ​സം തി​ര​ഞ്ഞെ​ടു​ത്ത​ത്. ഗൂ​ഗി​ൾ ക്യാ​മ്പ​സി​ലെ ക​ഫ​റ്റീ​രി​യ​യി​ൽ ഇ​രു​ന്ന് ഇ​രു​വ​രും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും, അ​പ്പു​പ്പ​നൊ​പ്പം ക്യാ​മ്പ​സി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടി സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ പേ​ര​ക്കു​ട്ടി ജോ​ലി ചെ​യ്യു​ന്ന ലോ​ക​നി​ല​വാ​ര​മു​ള്ള ഓ​ഫീ​സ് നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ച്ച​തി​ലെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ആ ​അ​പ്പു​പ്പ​ന്‍റെ മു​ഖ​ത്ത് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്നു ക​ഴി​ഞ്ഞു.

“അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി​യാ​ണ് എ​നി​ക്ക് എ​ല്ലാം എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് മ​നീ​ഷ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​പ്പൂ​പ്പ​നും മ​നീ​ഷും ഒ​രു​മി​ച്ച് സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് മ​നോ​ഹ​ര​വും ഹൃ​ദ​സ്പ​ർ​ശി​യു​മാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു.

 

Related posts

Leave a Comment