ഓട്ടോറിക്ഷ മിനിലൈബ്രറി സെറ്റപ് ! സർവീസ് നടത്തുന്ന ഡാനിയേലിന്‍റെ ഓട്ടോറിക്ഷയിൽ ഇരുന്ന് ഇനി പുസ്തകങ്ങൾ വായിക്കാം.

യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ഓ​ട്ടോ​യി​ലി​രു​ന്നും പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാം! ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലു​ള്ള ഒ​രു ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു ചെ​റി​യ ലൈ​ബ്ര​റി ഒ​രു​ക്കി​യ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

ഡാ​നി​യ​ൽ മ​ർ​ഡോ​ണ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​വേ​റി​ട്ട മാ​തൃ​ക ന​ട​പ്പി​ലാ​ക്കി​യ​ത്. ഡ്രൈ​വ​ർ സീ​റ്റി​ന് പി​ന്നി​ലാ​യി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ റാ​ക്കി​ൽ വി​വി​ധ ത​രം പു​സ്ത​ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​സ്ത​ക​ങ്ങ​ൾ​ക്ക് പു​റ​മെ യാ​ത്ര​ക്കാ​ർ​ക്കാ​യി ബു​ക്ക്മാ​ർ​ക്കു​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ഇ​ദ്ദേ​ഹം ന​ൽ​കാ​റു​ണ്ട്.

ലി​സി​യ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സറാ​ണ് ഈ ​ഓ​ട്ടോ​യി​ലെ യാ​ത്രാ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ​മ​യം ക​ള​യാ​തെ യാ​ത്ര​ക്കാ​ർ​ക്ക് അ​ല്പ​സ​മ​യം വാ​യ​ന​യ്ക്കാ​യി
ചി​ല​വ​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ഡാ​നി​യ​ലി​ന്‍റെ ല​ക്ഷ്യം.

നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലാ​ണ് ഈ ​ഓ​ട്ടോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സ​മാ​ന​മാ​യ ഉ​ദ്യ​മ​ങ്ങ​ൾ മു​ൻ​പും ബെം​ഗ​ളൂ​രു​വി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

 

Related posts

Leave a Comment