വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി റെ​യി​ൽ​വേ​യി​ൽ ‘ക​രു​ത​ൽ’; രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ സ​ജ്ജ​മാ​കു​ന്നു

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, മ​റ്റ് അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും ശു​ചി​ത്വ​വു​മു​ള്ള തൊ​ഴി​ലി​ടം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി വ​നി​താ ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. പ​ല​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യെ​ന്ന നി​ല​യി​ൽ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് മ​തി​യാ​യ സ്വ​കാ​ര്യ​ത​യോ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളോ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ന്നി​രു​ന്നു.

പു​തി​യ വി​ശ്ര​മ​മു​റി​ക​ൾ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ, ടി​ക്ക​റ്റ് ക​ള​ക്ട​ർ​മാ​ർ, മെ​യി​ന്‍റ​ന​ൻ​സ് സ്റ്റാ​ഫ് തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വും സ്വ​കാ​ര്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ഈ ​വി​ശ്ര​മ​മു​റി​ക​ൾ.

ആ​ധു​നി​ക​മാ​യ ശു​ചി​മു​റി​ക​ൾ​ക്ക് പു​റ​മെ വ​സ്ത്രം മാ​റാ​നു​ള്ള മു​റി​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, സാ​നി​റ്റ​റി ഉ​ൽ​പന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷാ കി​റ്റു​ക​ൾ, ഹാ​ൻ​ഡ് ഡ്ര​യ​റു​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​വ വൃ​ത്തി​യാ​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ​യും റെ​യി​ൽ​വേ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​ന്ന​തി​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വ​രും മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഈ ​സൗ​ക​ര്യം വ്യാ​പി​പ്പി​ക്കും. വ​നി​താ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​വ​ർ​ക്ക് നേ​തൃ​നി​ര​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ട്. റെ​യി​ൽ​വേ​യു​ടെ ഈ ​മാ​തൃ​കാ​പ​ര​മാ​യ നീ​ക്കം മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment