ന്യൂയോർക്കിൽ ഒരു യുവതി താമസിക്കുന്ന ചെറിയ വീടിന് ഒരു മാസം, ഏകദേശം ഒരു ലക്ഷം രൂപ വാടക നല്കുന്നു. സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. വീഡിയോ കണ്ട ആളുകൾ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളുമായാണ് രംഗത്തെത്തിയത്. ഇതിനെക്കാളും വലിയ മുറികളാണല്ലോ ജയിലുകള്ളിൽ എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.
ന്യൂയോർക്ക് സിറ്റിയിലെ ഈ വീടിന് കേവലം ഒരു ചെറിയ മുറിയുടെ വലിപ്പം പോലുമില്ല. അപ്പാർമെന്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇത്ര ചെറിയ സ്ഥലത്തിന് ഇത്രയും ഉയർന്ന വാടക വാങ്ങുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.
സ്വകാര്യ ബാത്ത്റൂം, അടുക്കള എന്നിവയില്ല. ഹാൾവേ ബാത്ത്റൂം മറ്റുള്ളവരുമായി പങ്കിടണം. ലൊഫ്റ്റ് ബെഡ് ഉപയോഗിച്ചാണ് സ്ഥലം ലാഭിക്കുന്നത്. യുവതി പങ്കുവച്ച വീഡിയോയിൽ അപ്പാർമെന്റിന്റെ സൗകര്യങ്ങൾ എടുത്ത് കാണിക്കുന്നുണ്ട്. ന്യൂയോർക്കിലെ അതിരൂക്ഷമായ ഭവനക്ഷാമത്തെയും, ചെറിയ സ്ഥലങ്ങൾക്ക് പോലും നൽകേണ്ടി വരുന്ന ഭീമമായ വാടകയെയും ഈ സംഭവം വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചയാകുകയും, ജയിലിലെ സെല്ലാണ് ഭേദമെന്ന് കമന്റുകൾ ഉയരുകയും ചെയ്തു.
