അംസാദ് എന്ന ചെറുപ്പക്കാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വിശേഷതാരം. ഓൺലൈൻ ഓർഡർ ഡെലിവറി ചെയ്യാനെത്തിയ അംസാദ് വീട് തുറന്ന് കിടക്കുന്നത് കണ്ട് വീടിന് പുറത്ത് നില്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരമായിരിക്കുകയാണ്.
സാധനം ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് വീടിന്റെ പ്രധാന വാതിൽ തുറന്നിട്ടിരിക്കുന്നത് ഡെലിവറി ഏജന്റ് ശ്രദ്ധിച്ചത്. പിന്നെ വീട്ടുമസ്ഥ വരുന്നത് വരെ അയാൾ അവിടെ കാത്ത് നിന്നു. വീട്ടുടമസ്ഥ പുറത്ത് പോയ സമയത്താണ് ഡെലിവറി ഏജന്റ് എത്തിയത്. അപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് അയാൾ ശ്രദ്ധിച്ചതും. പിന്നാലെ ഓർഡർ ചെയ്ത നമ്പറിലേക്ക് ഫോണ് ചെയ്ത് അയാൾ വാതിൽ തുറന്ന് കിടക്കുകയാണെന്ന് അറിയിച്ചു. വിവരം അറിയിച്ചെന്ന് മാത്രമല്ല, യുവതി വരുന്നത് വരെ വീടിന് കാവലും നിന്നു.
ഫോണ് ലഭിച്ചതിന് പിന്നാലെ യുവതി തിരിച്ചെത്തുകയും സംഭവം റെക്കോർഡ് ചെയ്ത് ഡെലിവറി ഏജന്റിന്റെ പേര് ചോദിച്ചു. അംസാദ് എന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. അംസാദിന്റെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞ യുവതി റിക്കാർഡ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ വൈറലായതിന് പിന്നാലെ ഡെലിവറി ഏജന്റിന്റെ സത്യസന്ധതയെ അഭിനന്ദിക്കാൻ നിരവധി പേരെത്തി.അംസാദിനെ പോലെ സത്യസന്ധരായ ആളുകളെയും ആ സത്യസന്ധതയെ അംഗീകരിച്ച ദിവ്യ ഉണ്ണിയെ പോലുള്ള ആളുകളെയുമാണ് ഈ രാജ്യത്തിന് ആവശ്യമെന്നായിരുന്നു ഒരു കുറിപ്പ്.
