സ്റ്റൈ​ലി​ഷ് ന​മ്പ​ർ പ്ലേ​റ്റി​ൽ ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക് പോ​ലീ​സി​ന് പ​റ്റി​യ ‘അ​ബ​ദ്ധം’; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹാ​സ​വും ട്രോ​ളു​ക​ളും!

വാ​ഹ​ന​ത്തി​ലെ അ​സാ​ധാ​ര​ണ​മാ​യ ന​മ്പ​ർ പ്ലേ​റ്റി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക്ക് ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക് പോ​ലീ​സ് ന​ൽ​കി​യ മ​റു​പ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ചി​രി​ക്ക് വ​ഴി​തെ​ളി​ച്ചു. അ​ബ​ദ്ധം മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സ് മ​റു​പ​ടി ഡി​ലീ​റ്റ് ചെ​യ്തെ​ങ്കി​ലും, സം​ഭ​വം ഇ​തി​ന​കം ത​ന്നെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ഒ​ക്ടോ​ബ​ർ 24ന് ​ഹൈ​ദ​രാ​ബാ​ദി​ലെ പ​ഞ്ച​ഗു​ട്ട സി​ഗ്ന​ലി​ന് സ​മീ​പം ക​ണ്ട ഒ​രു ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ‘സെ​രീ​ഷ്’ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച​ത്. ‘5121’ എ​ന്ന ന​മ്പ​ർ ‘SRI’ എ​ന്ന് തോ​ന്നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​തി​ൽ പ​തി​പ്പി​ച്ചി​രു​ന്ന​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ ഈ ​ന​മ്പ​ർ പ്ലേ​റ്റി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ച് പോ​ലീ​സി​നെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ട്, “ഇ​തു​പോ​ലെ എ​നി​ക്കും ന​മ്പ​ർ എ​ഴു​താ​ൻ സാ​ധി​ക്കു​മോ?” എ​ന്ന് ഉ​പ​യോ​ക്താ​വ് പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലെ ന​മ്പ​ർ പ്ലേ​റ്റ് വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ ഇ​തി​ന് ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക് പോ​ലീ​സ് ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച​ത്:

“സ​ർ, വാ​ഹ​നം പു​റ​കി​ൽ നി​ന്ന് എ​ടു​ത്ത ചി​ത്ര​മാ​യ​തി​നാ​ൽ നി​യ​മ​ലം​ഘ​നം വ്യ​ക്ത​മ​ല്ല. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ദ​യ​വാ​യി വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് നി​ന്നു​ള്ള വ്യ​ക്ത​മാ​യ ചി​ത്രം പ​ങ്കു​വെ​ക്കു​ക.”

പി​ൻ​വ​ശ​ത്തെ ന​മ്പ​ർ പ്ലേ​റ്റി​ലെ ത​ട്ടി​പ്പ് വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നി​ട്ടും മു​ൻ​വ​ശ​ത്തെ ചി​ത്രം ചോ​ദി​ച്ച പോ​ലീ​സി​ന്റെ മ​റു​പ​ടി ക​ണ്ട് നെ​റ്റി​സ​ൺ​സ് ഒ​ന്ന​ട​ങ്കം മൂ​ക്ക​ത്ത് വി​ര​ൽ​വെ​ച്ചു. ട്രാ​ഫി​ക് പോ​ലീ​സി​ന് ക​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ​മ​യ​മാ​യി എ​ന്ന് തു​ട​ങ്ങി നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ നി​റ​ഞ്ഞ​ത്. അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പ​ഴ​യ ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും പു​തി​യ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

“ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​ന് ന​ന്ദി. ന​മ്പ​ർ പ്ലേ​റ്റി​ലെ അ​പാ​ക​ത വ്യ​ക്ത​മാ​ണ്. നി​യ​മ​ങ്ങ​ൾ മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും പ്ലേ​റ്റു​ക​ൾ​ക്ക് ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്.”

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ഉ​ട​മ​യ്‌​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും, നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​ള്ള എ​ച്ച്എ​സ്ആ​ർ​പി (HSRP) ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും പോ​ലീ​സ് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ന് പ​റ്റി​യ ഈ ​ചെ​റി​യ അ​ബ​ദ്ധ​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

 

 

 

Related posts

Leave a Comment