ആ​ഹാ എ​ന്തൊ​രു വെ​റൈ​റ്റി ! ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ ഓ​ഫീ​സ് പി​ക്‌​നി​ക്; ജോ​ലി​യി​ലെ സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നും ടീ​മി​നെ മ​ന​സി​ലാ​ക്കാ​നും പു​തി​യ ഐ​ഡി​യ​യു​മാ​യി സം​രം​ഭ​ക

ഓ​ഫീ​സി​ൽ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ ‘പി​ക്നി​ക്’ എ​ന്ന വേ​റി​ട്ട രീ​തി ന​ട​പ്പി​ലാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ സം​രം​ഭ​ക​യാ​യ കാ​വ്യ ക​ർ​ണാ​ട​ക്. ‘കെ​കെ ക്രി​യേ​റ്റ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെസ്ഥാ​പ​ക​യാ​യ കാ​വ്യ, ത​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​ര​സ​ക​ര​മാ​യ വി​ശേ​ഷം പ​ങ്കു​വെ​ച്ച​ത്.

ദി​വ​സ​വും ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് ജോ​ലി​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച് ക​മ്പ​നി​യി​ലെ 40 ജീ​വ​ന​ക്കാ​രും ഒ​ത്തു​ചേ​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണ് ഈ ​പ​തി​വ്. ക​മ്പ​നി​യി​ൽ എ​ത്ര തി​ര​ക്കാ​ണെ​ങ്കി​ലും 2 മ​ണി​യാ​യാ​ൽ എ​ല്ലാ​വ​രും ഹാ​ളി​ൽ ഒ​ത്തു​ചേ​രു​മെ​ന്ന് കാ​വ്യ പ​റ​യു​ന്നു. അ​വി​ടെ മാ​നേ​ജ​രെ​ന്നോ പു​തി​യ ജോ​ലി​ക്കാ​ര​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​രു​പോ​ലെ​യാ​ണ്.

വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി​യും, ത​മാ​ശ​ക​ൾ പ​റ​ഞ്ഞും, ചി​ല​പ്പോ​ൾ ചെ​റി​യ ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടും ആ ​ഒ​രു മ​ണി​ക്കൂ​ർ അ​വ​ർ ആ​ഘോ​ഷ​മാ​ക്കു​ന്നു. ജോ​ലി​സ്ഥ​ലം എ​ന്ന​തി​ലു​പ​രി ഒ​രു കു​ടും​ബ അ​ന്ത​രീ​ക്ഷ​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്ന് കാ​വ്യ കു​റി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​യാ​യി മാ​റു​ക​യും നി​ര​വ​ധി​പ്പേ​ർ ഇ​തി​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. മീ​റ്റിം​ഗു​ക​ളി​ലൂ​ടെ​യോ നി​യ​മ​ങ്ങ​ളി​ലൂ​ടെ​യോ അ​ല്ല, മ​റി​ച്ച് ഇ​ത്ത​രം ചെ​റി​യ ഒ​ത്തു​ചേ​ര​ലു​ക​ളി​ലൂ​ടെ​യാ​ണ് ന​ല്ലൊ​രു ടീ​മി​നെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ര​സ്പ​ര ബ​ഹു​മാ​ന​വും സ്നേ​ഹ​വു​മു​ള്ള ഒ​രി​ട​ത്ത് മാ​ത്ര​മേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സാ​ധ്യ​മാ​കൂ എ​ന്നും, ജോ​ലി​യി​ലെ സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും ആ​ളു​ക​ൾ കു​റി​ച്ചു.

 

Related posts

Leave a Comment