‘പി. ​ടീ, ദേ…. ​കാ​പ്പ​ന്‍ ചേ​ട്ട​ന്‍ വ​രു​ന്നു, നി​ങ്ങ​ള്‍ ഇ​നി​യും പ​ര​സ്പ​രം തു​ണ​യാ​വു​ക’: ഹൃ​ദ​യം തൊ​ടു​ന്ന കു​റി​പ്പു​മാ​യി ഉ​മ തോ​മ​സ് എം​എ​ല്‍​എ

കൊ​ച്ചി: പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഡി​ജോ കാ​പ്പ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ ഹൃ​ദ​യം തൊ​ടു​ന്ന കു​റി​പ്പു​മാ​യി തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മ തോ​മ​സ്. ‘കാ​പ്പ​ന്‍ ചേ​ട്ട​ന്‍ പോ​യി.. എ​ന്നു​വെ​ച്ചാ​ല്‍ ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം പോ​യി എ​ന്ന​ര്‍​ഥം.’ ഉ​മ തോ​മ​സി​ന്‍റെ ഈ ​വാ​ക്കു​ക​ളി​ല്‍ ത​ന്നെ​യു​ണ്ട് ഡി​ജോ കാ​പ്പ​ന്‍ എ​ന്ന മ​നു​ഷ്യ​ന്‍ അ​വ​രു​ടെ കു​ടും​ബ​ത്തി​ന് ആ​രാ​യി​രു​ന്നു എ​ന്ന​ത്. ജീ​വി​ത​ത്തി​ലു​ട​നീ​ളം പി ​ടി​യു​ടെ തു​ണ​യാ​യി​രു​ന്ന​യാ​ളാ​ണ്. പി ​ടീ, ദേ…. ​കാ​പ്പ​ന്‍ ചേ​ട്ട​ന്‍ വ​രു​ന്നു… നി​ങ്ങ​ള്‍ ഇ​നി​യും പ​ര​സ്പ​രം തു​ണ​യാ​വു​ക എ​ന്ന് കു​റി​ച്ചാ​ണ് ഉ​മ തോ​മ​സ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

കു​റി​പ്പ് ഇ​ങ്ങ​നെ…
“കാ​പ്പ​ന്‍ ചേ​ട്ട​ന്‍ പോ​യി. എ​ന്നു​വ​ച്ചാ​ല്‍ ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം പോ​യി എ​ന്ന​ര്‍​ഥം. വി​ദേ​ശ​ത്തു​ള്ള ത​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ​യും താ​നി​തു​വ​രെ കാ​ണാ​ത്ത അ​വ​രു​ടെ കു​ഞ്ഞി​നെ​യും കാ​ണാ​ന്‍ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു ആ ​പു​ല​ര്‍​ച്ചെ കാ​പ്പ​ന്‍ ചേ​ട്ട​ന്‍.

ചെ​രി​പ്പ് ആ​ക്‌​സി​ലേ​റ്റ​റി​ല്‍ കു​രു​ങ്ങി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഇ​ന്നേ​ക്ക് ഏ​ഴ് മാ​സ​മാ​ണ് ആ ​മ​നു​ഷ്യ​ന്‍ ത​ള​ര്‍​ന്നു കി​ട​ന്ന​ത്. ജീ​വി​ത​ത്തി​ലു​ട​നീ​ളം പി. ​ടി​യു​ടെ തു​ണ​യാ​യി​രു​ന്ന​യാ​ള്‍. ത​ന്‍റെ അ​വ​സാ​ന അ​ഭി​ലാ​ഷ​ങ്ങ​ളും എ​ന്നോ​ട് അ​ല്ല​ല്ലോ പി.​ടി. പ​റ​ഞ്ഞ​ത്. ഡി​ജോ കാ​പ്പ​ന്‍ എ​ന്ന ആ​ത്മ സു​ഹൃ​ത്തി​നോ​ടാ​യി​രു​ന്ന​ല്ലോ. പി ​ടീ, ദേ…. ​കാ​പ്പ​ന്‍ ചേ​ട്ട​ന്‍ വ​രു​ന്നു.. നി​ങ്ങ​ള്‍ ഇ​നി​യും പ​ര​സ്പ​രം തു​ണ​യാ​വു​ക..’

Related posts

Leave a Comment