കാ​മു​കി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ ചി​റ്റ​പ്പ​ൻ എ​തി​ർ​ത്തു: ക​ലി മൂ​ത്ത് പി​തൃ​സ​ഹോ​ദ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ നോ​ക്കി; യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പ്ര​ണ​യ വി​വാ​ഹ​ത്തെ എ​തി​ര്‍​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ലം പി​തൃ​സ​ഹോ​ദ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​യ്യ​പ്പ​ന്‍​കാ​വ് നെ​ഹ്‌​റു റോ​ഡ് കൊ​ട്ടു​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് പ്ര​സാ​ദി​നെ​യാ​ണ് (33) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഏ​പ്രി​ല്‍ 30ന് ​രാ​വി​ലെ 6.30 ന് ​അ​യ്യ​പ്പ​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​ഭി​ജി​ത്തി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍ സ​ത്യ​പാ​ല​നെ (61) ആ​ണ് ഇ​യാ​ള്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ​ത്യ​പാ​ല​നെ അ​ഭി​ജി​ത്ത് കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​മാ​ണെ​ന്ന് ആ​ദ്യം ക​രു​തി​യെ​ങ്കി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​ത് മ​നഃ​പൂ​ര്‍​വ​മു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഇ​ഷ്ട​പ്പെ​ട്ട യു​വ​തി​യു​മാ​യു​ള്ള ത​ന്‍റെ വി​വാ​ഹ​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​ത് സ​ത്യ​പാ​ല​നാ​ണെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ണോ പ്ര​തി കൃ​ത്യം നി​ര്‍​വ്വ​ഹി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. എ​ന്നാ​ല്‍, താ​ന്‍ ദേ​ഷ്യം വ​ന്ന​പ്പോ​ള്‍ ഏ​തോ ഗു​ളി​ക​ക​ള്‍ വാ​ങ്ങി ക​ഴി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

നി​ല​വി​ല്‍ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ​രി​ക്കേ​റ്റ സ​ത്യ​പാ​ല​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment