ദു​ര​ന്ത നി​വാ​ര​ണ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​നി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും: പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​പാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചാ​ൽ പ​രി​ഭ്രാ​ന്തി വേ​ണ്ട​ന്ന് അ​ധി​കൃ​ത​ർ. കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​രി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദു​ര​ന്ത നി​വാ​ര​ണ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണി​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​തി​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ന്താ​ണ് സെ​ൽ ബ്രോ​ഡ്‌​കാ​സ്റ്റ് സി​സ്റ്റം?
പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ, സു​നാ​മി, ഭൂ​ക​മ്പം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​രു നി​ശ്ചി​ത പ്ര​ദേ​ശ​ത്തെ എ​ല്ലാ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്കും ഒ​രേ​സ​മ​യം മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മാ​ണി​ത്. സാ​ധാ​ര​ണ എ​സ്എം​എ​സ് സ​ന്ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഫോ​ൺ സൈ​ല​ന്‍റ് മോ​ഡി​ലാ​ണെ​ങ്കി​ൽ പോ​ലും വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യു​ള്ള അ​ലാ​റ​ത്തോ​ടു കൂ​ടി​യാ​കും ഈ ​സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക.

പ​രീ​ക്ഷ​ണം ഇ​ന്ന്
ഇ​ന്ന് രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും പ​രീ​ക്ഷ​ണ​വും ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇം​ഗ്ലീ​ഷ്, ഹി​ന്ദി കൂ​ടാ​തെ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചേ​ക്കാം. “ഇ​തൊ​രു പ​രീ​ക്ഷ​ണ സ​ന്ദേ​ശ​മാ​ണ്, ഇ​തി​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മി​ല്ല’ എ​ന്നാ​കും സ​ന്ദേ​ശ​ത്തി​ൽ ഉ​ണ്ടാ​വു​ക.

സി-​ഡോ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത “സ​ച്ചേ​ത്’ എ​ന്ന സം​യോ​ജി​ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ 36 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടു​ണ്ട്. ഭാ​വി​യി​ൽ സു​നാ​മി, ഇ​ടി​മി​ന്ന​ൽ, വാ​ത​ക ചോ​ർ​ച്ച തു​ട​ങ്ങി​യ വി​പ​ത്തു​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് വി​വ​രം ന​ൽ​കാ​ൻ ഈ ​സം​വി​ധാ​നം ഉ​പ​ക​രി​ക്കും.

ഫോ​ണി​ൽ ഇ​പ്പോ​ൾ ഇ​ത്ത​രം അ​ലാ​റം മു​ഴ​ങ്ങു​ക​യോ സ​ന്ദേ​ശം വ​രി​ക​യോ ചെ​യ്താ​ൽ അ​ത് അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും പ​രി​ഭ്രാ​ന്ത​രാ​യി മ​റ്റു​ള്ള​വ​രെ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ അ​റി​യി​ക്ക​രു​തെ​ന്നും ടെ​ലി​കോം വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment