അ​മ്പ​ട ക​ള്ളാ… പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി​പ്പോ​യി: മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ള്ള​നെ തൂ​ക്കി​യെ​ടു​ത്ത് പോ​ലീ​സ്

മ​ല്ല​പ്പ​ള്ളി: പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പെ​രു​മ്പെ​ട്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​തെ​ങ്കാ​ശി പെ​രും​പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ സെ​ന്തി​ല്‍​കു​മാ​ര്‍ (47) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ടി​നു സ​മീ​പം റോ​ഡി​ല്‍ നി​ന്നി​രു​ന്ന വ​യോ​ധി​ക​യോ​ട് ലോ​ട്ട​റി വേ​ണ​മോ​യെ​ന്ന് ചോ​ദി​ച്ചെ​ത്തി​യ ഇ​യാ​ള്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ച്ച​ക്ര സ്‌​കൂ​ട്ട​റി​ല്‍ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. എ​ഴു​മ​റ്റൂ​ര്‍ വ​ട്ട​രി എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന 85 വ​യ​സു​കാ​രി​യാ​യ സ​രോ​ജി​നി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യാ​ണ് പി​ടി​ച്ചു​പ​റി​ച്ച​ത്.

സം​ഭ​വം അ​റി​ഞ്ഞ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നി​ല്‍​കു​മാ​ര്‍, ഉ​ട​ന്‍ ത​ന്നെ സ​ബ്ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​എ​സ്. ഷി​ജു, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സി​പി.​ഒ മാ​രാ​യ അ​ല​ക്‌​സ്,അ​ഭി​ജി​ത്ത്,സ​ന്തോ​ഷ് എ​ന്നി​വ​രു​മൊ​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ സെ​ന്തി​ല്‍ കു​മാ​റി​നെ വെ​ള്ള​യി​ല്‍ നി​ന്ന് മു​ച്ച​ക്ര​സ്‌​കൂ​ട്ട​റും മാ​ല​യു​മു​ള്‍​പ്പ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ഴു​മ​റ്റൂ​ര്‍.​ചാ​ലാ​പ്പ​ള്ളി,വെ​ള്ള​യി​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment