ആ ​തെ​റ്റ് ഞ​ങ്ങ​ൾ​ക്കി​ട​യി​ലും… തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി; തോ​ൽ​വി പി​ണാ​യി വി​ജ​യ​നെ​തി​ര​ല്ലെ​ന്ന് എം.​എ ബേ​ബി

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, ബം​ഗാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എം തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക​മാ​യി ഞെ​രു​ക്കി​യ​പ്പോ​ഴും ജ​ന​ക്ഷേ​മ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഏ​റ്റ​വും മി​ക​ച്ച പ്ര​വൃ​ത്തി​ക​ൾ ചെ​യ്തെ​ന്നും രാ​ജ്യ​ത്ത് അ​തി​ദാ​രി​ദ്യ്ര​നി​ർ​മാ​ർ​ജ​നം ന​ട​ത്തി​യ ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും എം.​എ.​ബേ​ബി.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും പോ​ളി​റ്റ്ബ്യൂ​റോ​യു​ടെ​യും വ​രു​ന്ന യോ​ഗ​ങ്ങ​ൾ ഫ​ല​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ലു​ണ്ടാ​യ തി​രി​ച്ച​ടി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ തി​രി​ച്ച​ടി​യാ​യി ക​രു​താ​ൻ ക​ഴി​യി​ല്ല. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. പ​ത്തു​വ​ർ​ഷം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യെ ന​യി​ച്ച മു​ഖ​മാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് എ​ന്നു​മാ​ത്രം.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ഒ​രാ​ൾ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് അ​യാ​ൾ പ​റ​യു​ന്പോ​ഴ​ല്ല, പാ​ർ​ട്ടി പ​റ​യു​ന്പോ​ഴാ​ണ്. ഒ​രാ​ളു​ടെ താ​ത്പ​ര്യ​ത്തി​ന് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ക​മ്യൂ​ണി​സ്റ്റ് സ്വ​ഭാ​വ​മ​ല്ല. സി​പി​എ​മ്മി​നു​ള്ളി​ൽ ഇ​ത്ത​രം മോ​ഹ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നു​ള്ള​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും അ​തി​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

Related posts

Leave a Comment