തൃശൂർ: ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്ഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ പൂജനടത്തിയത്.
ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യം. അതേസമയം മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും.
ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് സൂചന.
